മീനച്ചിലാർ ഇനി കരകവിയില്ല, പാലാ മുങ്ങുകയുമില്ല..!  നീ​​രൊ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ടു​​ന്ന​​തി​​ന്‍റെ കാ​​ര​​ണ​​ങ്ങ​​ള്‍ എന്തെന്നറിയാൻ പഠനം


കോ​​ട്ട​​യം: മീ​​ന​​ച്ചി​​ലാ​​റി​​ല്‍ നീ​​രൊ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ടു​​ന്ന​​തി​​ന്‍റെ കാ​​ര​​ണ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നും അ​​ശാ​​സ്ത്രീ​​യ നി​​ര്‍​മി​​തി​ക​​ള്‍ അ​​ട​​ക്ക​​മു​​ള്ള​​വ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നു​​മാ​​യി പ​​ഠ​​നം ന​​ട​​ത്തു​​ന്ന​​തി​​ന് മീ​​ന​​ച്ചി​​ല്‍ റി​​വ​​ര്‍ വാ​​ലി പ്രോ​​ജ​​ക്‌​ടി​​ന്‍റെ ഭാ​​ഗ​​മാ​​യി 9.55 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചു.

അ​​ഞ്ചു മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ സ​​മ​​ഗ്ര റി​​പ്പോ​​ര്‍​ട്ട് ന​​ല്‍​ക​​ണ​​മെ​​ന്നാ​​ണ് നി​​ര്‍​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും ജ​​ല​​വി​​ഭ​​വ മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍ അ​​റി​​യി​​ച്ചു. ക​​നാ​​ല്‍, ഡ്രെ​​യി​​നേ​​ജ് ശൃം​​ഖ​​ല​​ക​​ളി​​ല്‍ സ​​മ്പൂ​​ര്‍​ണ പ​​ഠ​​നം ന​​ട​​ത്താ​​നാ​​ണ് നി​​ര്‍​ദേ​​ശം. ‌

പാ​​ലാ​​യു​​ടെ അ​​പ്സ്ട്രീ​​മി​​ലേ​​ക്ക് മു​​മ്പ് പ​​ഠ​​നം ന​​ട​​ത്തി​​യി​​രു​​ന്നു. താ​​ഴേ​യ്​​ക്ക് ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ത്ത​​ര​​മൊ​​രു പ​​ഠ​​നം. പാ​​ലാ ടൗ​​ണ്‍ അ​​ട​​ക്ക​​മു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വ​​ര്‍​ഷ​കാ​​ല​​ത്ത് വെ​​ള്ള​​പ്പൊ​​ക്കം പ​​തി​​വാ​​കു​​ന്ന​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി.

ഡ്രെ​​യി​​നേ​​ജ് നെ​​റ്റ്‌​വ​​ര്‍​ക്ക് സി​​സ്റ്റ​ത്തി​ന്‍റെ ടോ​​പോ​​ഗ്ര​​ഫി​​ക്ക​​ല്‍ സ​​ര്‍​വേ​​യും ഒ​​ബ്സ്ട്ര​​ക്‌​ഷ​​ന്‍​സ് ആ​​ന്‍​ഡ് സെ​​ഡി​​മെ​ന്‍റേ​ഷ​​ന്‍ സ്റ്റ​​ഡി​​യു​​മാ​​ണ് ന​​ട​​ക്കു​​ക.
മ​​ഴ​​ക്കാ​​ല​​ത്ത് ആ​​റ്റി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന വെ​​ള്ളം പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല​​യി​​ലെ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലൂ​​ടെ​​യും കൈ​​വ​​ഴി​​ക​​ളി​​ലൂ​​ടെ​​യു​​മാ​​ണ് വേ​​മ്പ​​നാ​​ട് കാ​​യ​​ലി​​ലേ​​ക്ക് പ​​തി​​ക്കു​​ന്ന​​ത്.

ഇ​​പ്പോ​​ള്‍ നീ​​രൊ​​ഴു​​ക്ക് സു​​ഗ​​മ​​മ​​ല്ല എ​​ന്ന​​തി​​നാ​​ലാ​​ണ് ജ​​ന​​വാ​​സ മേ​​ഖ​​ല​​ക​​ളി​​ല്‍ വെ​​ള്ള​​പ്പൊ​​ക്കം അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത് എ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക വി​​ല​​യി​​രു​​ത്ത​​ല്‍.വെ​​ള്ളം കൃ​​ത്യ​​മാ​​യി കാ​​യ​​ലി​​ലേ​​ക്ക് പോ​​കാ​​ത്ത​​തു​​കൊ​​ണ്ടാ​​ണ് പാ​​ലാ ടൗ​​ണ്‍ അ​​ട​​ക്കം ഉ​​യ​​ര്‍​ന്ന മേ​​ഖ​​ല​​ക​​ളി​​ല്‍ വെ​​ള്ള​​പ്പൊ​​ക്ക​മു​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം.

ഇ​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​ണ് പ​ഠ​നം. പാ​​ലാ മു​​ത​​ല്‍ വേ​​മ്പ​​നാ​​ട് കാ​​യ​​ല്‍ വ​​രെ മു​​ഴു​​വ​​ന്‍ കൈ​​വ​​ഴി​​ക​​ളും പ​​ഠ​​ന​​വി​​ധേ​​യ​​മാ​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം. മീ​​ന​​ച്ചി​​ലാ​​റി​​ല്‍ അ​​ടി​​ഞ്ഞു​കൂ​​ടി​​യി​​രി​​ക്കു​​ന്ന എ​​ക്ക​​ലും മ​​റ്റു ത​​ട​​സ​​ങ്ങ​​ളും പ​​ഠ​​ന വി​​ധേ​​യ​​മാ​​ക്കും.

ഇ​​തോ​​ടൊ​​പ്പം ഒ​​ഴു​​ക്കി​​നെ ത​​ട​​സ​​പ്പെ​​ടു​​ത്തു​​ന്ന അ​​ശാ​​സ്ത്രീ​​യ നി​​ര്‍​മി​​തി​​ക​​ളു​​ണ്ടോ എ​​ന്നും പ​​രി​​ശോ​​ധി​​ക്കും. ഇ​​ത​​ട​​ക്കം ഏ​​തെ​​ല്ലാം രീ​​തി​​യി​​ലാ​​ണ് ഒ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ടു​​ന്ന​​ത് എ​​ന്നാ​​കും പ​​ഠ​​ന​​ത്തി​​ല്‍ ക​​ണ്ടെ​​ത്തു​​ക.

ഒ​​ഴു​​കി​​യെ​​ത്തു​​ന്ന വെ​​ള്ളം കാ​​യ​​ല്‍ അ​​ഴി​​മു​​ഖ​​ത്തു​നി​​ന്ന് കാ​​യ​​ലി​​ലേ​​ക്ക് പോ​​കു​​ന്ന​​തി​​നും ത​​ട​​സ​​ങ്ങ​​ളു​​ണ്ടോ എ​​ന്നും പ​​രി​​ശോ​​ധി​​ക്കും. റി​​പ്പോ​​ര്‍​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ സ​​ര്‍​ക്കാ​​ര്‍ അ​​ന​​ന്ത​​ര ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കും.

വ​​രും കാ​​ല​​ങ്ങ​​ളി​​ല്‍ പാ​​ലാ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ വെ​​ള്ള​​പ്പൊ​​ക്കം ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും ആ​​വി​​ഷ‌്​​ക​​രി​​ക്കും. മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ ഇ​​ടി​​ഞ്ഞു​പോ​​കു​​ന്ന ഭാ​​ഗ​​ങ്ങ​​ള്‍ സം​​ര​​ക്ഷി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും സ്വീ​​ക​​രി​​ക്കും.

ഇ​​തോ​​ടൊ​​പ്പം അ​​രു​​ണാ​​പു​​രം റെ​​ഗു​​ലേ​​റ്റ​​ര്‍ ന​​വീ​​ക​​രി​​ച്ച രീ​​തി​​യി​​ല്‍ പു​​ന​​ര്‍നി​​ര്‍​മി​​ക്കു​​മെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു. മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ പ​​ഠ​​ന​​വും വി​​പു​​ലീ​​ക​​ര​​ണ​​വും പൂ​​ര്‍​ത്തി​​യാ​​കു​​ന്ന​​തോ​​ടെ പാ​​ലാ ന​​ഗ​​ര​​ത്തി​​ല​​ട​​ക്കം വെ​​ള്ള​​പ്പൊ​​ക്കം ഒ​​ഴി​​വാ​​ക്കാ​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

Related posts

Leave a Comment