ക്യൂ നിന്ന് ആരും ബുദ്ധിമുട്ടേണ്ട, ‌ആവശ്യക്കാർക്ക് സൈക്കിളിൽ സാധനം ‌എത്തിക്കും; കൊല്ലത്ത് വിദേശ മധ്യവുമായി പിടിയിലാ‌യത്  ‌അമ്പത്തിയേഴുകാരൻ

കൊ​ല്ലം : ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​ണി​യ​ത്ത് മു​ക്കി​ന് സ​മീ​പം അ​ന​ധി​കൃ​ത വി​ൽ​പ്പ​ന​ക്കാ​യി സൈ​ക്കി​ളി​ൽ കൊ​ണ്ടു​വ​ന്ന 38 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക്ക​നെ പോ​ലീ​സ് പി​ടി​കൂ​ടി.

നീ​ണ്ട ക​ര വി​ശാ​ഖ​ത്തി​ൽ​ഹ​രീ​ന്ദ്ര​ൻ(57) ആ​ണ് ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.പ​ല​പ്പോ​ഴാ​യി ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ വി​വി​ധ ഔ​ട്ട് ലെ​റ്റ്ക​ളി​ൽ നി​ന്നും വാ​ങ്ങി​ശേ​ഖ​രി​ച്ചു വ​ന്നി​രു​ന്ന മ​ദ്യം ഇ​ര​ട്ടി വി​ല​ക്ക് വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 11.640 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വും, മ​ദ്യ വി​ൽ​പ്പ​ന​യി​ലൂ​ടെ അ​ന​ധി​കൃ​ത​മാ​യി സ​ന്പാ​ദി​ച്ച 2190 രൂ​പ​യും ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്പെ​ക്ട​ർ ബി​നു വ​ർ​ഗ്ഗീ​സി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം എ​സ്.​ഐ മാ​രാ​യ ആ​ശ. ഐ.​വി , രാ​ജീ​വ​ൻ, അ​ജ​യ​ൻ, എ​സ്.​സി.​പി.​ഓ അ​ബു താ​ഹി​ർ, സി.​പി.​ഓ ക്രി​സ്റ്റ​ഫ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment