ആദ്യം ഞാൻ ചെയ്ത സിനിമയുടെ പൂജയൊക്കെ കഴിഞ്ഞതാണ്. അതൊക്കെ കഴിഞ്ഞ് രണ്ട് ദിവസം ഞാൻ അവിടെ നിന്നു. അതിനിടെ നിർമാതാവ് മാറിയെന്ന് ഒക്കെ പറഞ്ഞു.
ഞാൻ ആണെങ്കിൽ ബാങ്കിൽനിന്ന് ഒക്കെ ലീവ് എടുത്ത് നാട്ടുകാരോട് ഒക്കെ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് പറഞ്ഞിട്ടാണ് അവിടെ പോയത്.
ഞാനും അച്ഛനും അമ്മയും കൂടെയാണ് പോയത്. ആദ്യത്തെ പ്രൊഡ്യൂസർ പിൻമാറിയപ്പോൾ വേറെ പ്രൊഡ്യൂസറെ കിട്ടിയിട്ട് രണ്ട് ആഴ്ച കഴിഞ്ഞ് വിളിക്കാമെന്ന് അവർ പറഞ്ഞു.
അങ്ങനെ തിരിച്ചു വന്നു. പിന്നെ അവർക്ക് പുതിയ ആളിനെ വേണ്ടെന്ന് പറഞ്ഞത് കൊണ്ട് അത് മാറിപ്പോയി.
പിന്നെ വന്നൊരു ഓഡീഷനിൽ എല്ലാം സെറ്റായി ഷൂട്ട് തുടങ്ങാനായപ്പോൾ അവർക്ക് എന്നിൽ സംശയം തോന്നി.
എന്റെ മുഖത്ത് ഒരു ചിരിയുണ്ട് എന്നും ആ ചിരി അവർക്ക് വേണ്ടെന്നും പറഞ്ഞു. അങ്ങനെ രണ്ട് സിനിമയും നഷ്ടപ്പെട്ടു.
രണ്ടു സിനിമയും പിന്നീട് വേറെ ആളിനെ വച്ച് ചെയ്ത് റിലീസ് ചെയ്തു. കുറച്ച് വെയ്റ്റ് ചെയ്തിട്ടാണെങ്കിലും അമ്പിളി എന്ന നല്ല സിനിമയിലൂടെ എനിക്ക് ഒരു സ്റ്റാർട്ടിംഗ് കിട്ടി.
-തൻവി