തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ താര മൂല്യമുള്ള നടിയാണ് കന്നഡ താര സുന്ദരി രശ്മിക മന്ദാന.
അഭിനയ രംഗത്ത് എത്തി ഏതാനും വർഷങ്ങൾ പിന്നിടുമ്പോൾ തന്നെയാണ് നടി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ഇരുപതാം വയസിലാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. മോഡലിംഗിലൂടെയാണ് രശ്മിക കരിയർ ആരംഭിക്കുന്നത്.
അതിന് ശേഷമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 2016 ൽ പുറത്തിറങ്ങിയ കിരിക്ക് പാർട്ടി ആണ് ആദ്യസിനിമ.
കന്നട സിനിമയിലൂടെയാണ് എത്തിയെങ്കിലും.
ഇപ്പോൾ താരം കുടുതലും തിളങ്ങുന്നത് തെലുങ്ക് സിനിമയിലാണ്. ആദ്യ സിനിമ തന്നെ തകർപ്പൻ വിജയമായി മാറയതോടെ പിന്നീട് കൈ നിറയെ സിനിമകളാണ് താരത്തെ തേടി എത്തിയത്.
ഗീതാഗോവിന്ദം എന്ന തെലുങ്ക് സിനിമയിൽ യുവ സൂപ്പർതാരം വിജയ് ദേവരെകൊണ്ട യുടെ നായിക ആയി എത്തിയതോട് കൂടി പിന്നീട് തെലുങ്ക് സിനിമയിൽ മുൻ നിര നായികമാരുടെ പട്ടികയിൽ താരവും സ്ഥാനം പിടിച്ചിരുന്നു.
മലയാളികൾക്കും താരം പ്രിയങ്കരിയായി മാറിയത് ഗീതാ ഗോവിന്ദത്തോട് കൂടിയാണ്.
ഇപ്പോഴിതാ തന്റെ അഭിനയ ജീവിത്തിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം. അഭിയ ജീവിതത്തിൽ എത്തുമ്പോൾ നല്ല വശങ്ങളോടൊപ്പം തന്നെ മോശ വശങ്ങളും ഉണ്ടെന്നാണ് താരം പറയുന്നത്.
നിങ്ങൾ ഒരു അഭിയേതാവ് ആകുവാൻ വേണ്ടി ആഗ്രഹിച്ചും അതിന് വേണ്ടി ഒരുങ്ങി വരുന്നവരാകാം. മറ്റൊരു താരത്തിന്റെ അഭിനയം കണ്ട് ഇഷ്ടം കൊണ്ടും വരുന്നവരുണ്ട്.
എന്നാൽ അത്തരം താരങ്ങളുടെ നല്ല വശങ്ങൾ മാത്രം നോക്കികൊണ്ട് നിങ്ങൾ ആരും വരരുത്. സിനിമയിൽ പല കാര്യത്തിനും നമ്മൾ അറിയാതെ തന്നെ വഴങ്ങിക്കൊടുക്കേണ്ടി വരും.
കൂടാതെ പൊരുത്തപ്പെടാത്ത കാര്യങ്ങൾ പലതും നമ്മൾ ചെയേണ്ടിയും വരും- രശ്മിക പറയുന്നു. അല്ലു അർജുന്റെ നായകനായി എത്തിയ പുഷപ എന്ന ചിത്രമാണ് രശ്മികയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.
തമിഴ് സൂപ്പർ താരം ദളപതി വിജയിയുടെ നായികയായി രശ്മിക എത്തുന്ന വാരിശു എന്ന ചിത്രമാണ് താരത്തിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. 2023 ജനുവരിയിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.