കൂട്ടുകച്ചവടത്തിലെ ലാഭത്തെച്ചൊല്ലിയുള്ള തർക്കം; അമ്മയേയും മകനേയും വാക്കത്തിക്ക് വെട്ടിവീഴ്ത്തി അയൽവാസി; അമ്മയെ തനിച്ചാക്കി നാലുവയസുകാരൻ  വിടവാങ്ങി

ക​ല്‍​പ്പ​റ്റ: മേ​പ്പാ​ടി​പ​ള്ളി​ക്ക​വ​ല​യി​ല്‍ അ​യ​ല്‍​വാ​സി​യു​ടെ വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ല് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. മേ​പ്പാ​ടി നെ​ടു​മ്പാ​ല പാ​റ​യ്ക്ക​ല്‍ ജ​യ​പ്ര​കാ​ശി​ന്‍റെ മ​ക​ന്‍ ആ​ദി​ദേ​വാ​ണ് മ​രി​ച്ച​ത്.

ആ​ദി​ദേ​വി​ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​യ​ല്‍​വാ​സി​യു​ടെ വെ​ട്ടേ​റ്റ​ത്. അ​യ​ല്‍​വാ​സി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ടി​യു​ടെ അ​മ്മ​യ്ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​ദേ​വ് ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്. പ്ര​തി ജി​തേ​ഷ് മാ​ന​ന്ത​വാ​ടി ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്.

ഒ​രു​മി​ച്ചു​ള്ള ക​ച്ച​വ​ട​ത്തി​ലെ ത​ര്‍​ക്കം, ഇ​ര​യാ​യ​ത് കു​ഞ്ഞ്
വ്യാഴാഴ്ചയാ​ണ് മേ​പ്പാ​ടി പ​ള്ളി​ക്ക​വ​ല​യി​ല്‍ അ​മ്മ​യെയും കു​ട്ടി​യെ​യും അ​യ​ല്‍​വാ​സി വെ​ട്ടിപ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. നെ​ടു​മ്പാ​ല പ​ള്ളി​ക്ക​വ​ല​യി​ല്‍ അങ്കണ​വാ​ടി​ക്ക് സ​മീ​പ​മാ​യിരുന്നു സം​ഭ​വം.

ജ​യ​പ്ര​കാ​ശി​ന്‍റെ ഭാ​ര്യ അ​നി​ല, മ​ക​ന്‍ ആ​ദി​ദേ​വ് എ​ന്നി​വ​രെ അ​യ​ല്‍​വാ​സി ജി​തേ​ഷ് വാ​ക്ക​ത്തി കൊ​ണ്ട് വെ​ട്ടിപ്പരി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു കു​ടും​ബ​ങ്ങ​ളും ഒ​രു​മി​ച്ച് ന​ട​ത്തു​ന്ന ക​ച്ച​വ​ട​ത്തെച്ചൊല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് ല​ഭി​ക്കുന്ന വി​വ​രം. ര

​ണ്ടു​വീ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.കു​ഞ്ഞി​ന്‍റെ അ​മ്മ​യു​ടെ ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

പ്ര​തി ജി​തേ​ഷു​മാ​യി ഒ​ന്നി​ച്ച് കു​ടും​ബ​ത്തി​ന് എ​റ​ണാ​കു​ള​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​മു​ണ്ടാ​യി​രു​ന്നു. ഈ ​ക​ച്ച​വ​ട​ത്തെച്ചൊ​ല്ലി​യായിരുന്നു സാ​മ്പ​ത്തി​ക ത​ര്‍​ക്ക​ം.

പ്ര​തി ജി​തേ​ഷി​നെ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ നി​ല​വി​ല്‍ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. റി​മാ​ന്‍​ഡി​ലാ​യ പ്ര​തി ജി​തേ​ഷി​നെ​തി​രെ കൊ​ല​പാ​ത​ക കു​റ്റം കൂ​ടി ചു​മ​ത്തു​മെ​ന്ന് മേ​പ്പാ​ടി പോ​ലീ​സ് അ​റി​യി​ച്ചു.

 

Related posts

Leave a Comment