കഥയല്ലിത് ജീവിതം..! ജീവിതത്തിന്‍റെ മുക്കാൽ ഭാഗവും വിമാന ടെർമിനിൽ; എഴുപത്തിയേഴാം വയസിൽ വിടപറഞ്ഞു; നാ​സെ​റി​യു​ടെ ജീ​വി​തകഥയിങ്ങനെ..! 

 


ചി​ല മ​നു​ഷ്യ​ര്‍ അ​ങ്ങ​നെ​യാ​ണ്. അ​വ​രു​ടെ യ​ഥാ​ര്‍​ഥ ജീ​വി​തം ആ​രെ​യും അ​മ്പ​ര​പ്പി​ക്കും! സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന ജീ​വി​ത​മാ​ണ് ഇ​റാ​ന്‍ പൗ​ര​ന്‍ മെ​ഹ്‌​റാ​ന്‍ ക​രീ​മി നാ​സെ​റി​യു​ടേ​ത്. പ​ലാ​യ​ന​ങ്ങ​ളു​ടെ​യും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ​യും ക​യ്ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളു​ടെ​യും ക​ഥ കൂ​ടി​യാ​ണ​ത്.

പ​തി​നെ​ട്ടു വ​ര്‍​ഷം ഫ്രാ​ന്‍​സി​ലെ റ​സി ചാ​ള്‍​സ് ദ ​ഗോ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ 2എ​ഫ് ടെ​ര്‍​മി​ന​ലി​ലെ ബെ​ഞ്ചി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ താ​മ​സം.

ന​യ​ത​ന്ത്ര​പ​ര​മാ​യ നി​യ​മ​ക്കു​രു​ക്കു​ക​ളി​ല്‍ അ​ക​പ്പെ​ട്ട​താ​ണ് നാ​സെ​റി​യു​ടെ ജീ​വി​തം മാ​റ്റി​മ​റി​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 12ന് ​എ​ഴു​പ​ത്തേ​ഴാം വ​യ​സി​ൽ അ​ദ്ദേ​ഹം ഈ ​ലോ​ക​ത്തോ​ടു വി​ട​പ​റ​ഞ്ഞു.

വി​ഖ്യാ​ത സം​വി​ധാ​യ​ക​ന്‍ സ്റ്റീ​ഫ​ന്‍ സ്പി​ല്‍​ബ​ര്‍​ഗി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ​യാ​ണ് നാ​സെ​റി​യു​ടെ ജീ​വി​തം ലോ​കം അ​റി​യു​ന്ന​ത്. 2004ല്‍ ​സ്പി​ല്‍​ബ​ര്‍​ഗി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ “ദി ​ടെ​ര്‍​മി​ന​ല്‍’ എ​ന്ന സി​നി​മ നാ​സെ​റി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ്.

നാ​സെ​റി​യെ വെ​ള്ളി​ത്തി​ര​യി​ല്‍ അ​ന​ശ്വ​ര​മാ​ക്കി​യ​തോ ടോം ​ഹാ​ങ്ക്‌​സ് എ​ന്ന മ​ഹാ​ന​ട​നും കാ​ത​റി​ന്‍ സെ​റ്റ ജോ​ണ്‍​സ്, സ്റ്റാ​ന്‍​ലി ട​ക്കി തു​ട​ങ്ങി​യ പ്ര​മു​ഖ​രും ചി​ത്ര​ത്തി​ല്‍ ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

വെ​ള്ളി​ത്തി​ര​യി​ല്‍ വി​സ്മ​യ​മാ​യ ക​ഥാ​സ​ന്ദ​ര്‍​ഭ​ങ്ങ​ള്‍ അ​നു​ഭ​വി​ച്ച പ്രേ​ക്ഷ​ക​ര്‍ അ​ത്ഭു​ത​പ്പെ​ട്ടു. യ​ഥാ​ര്‍​ഥ​ത്തി​ല്‍ അ​ങ്ങ​നെ​യൊ​രാ​ള്‍ ജീ​വി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന വാ​ര്‍​ത്ത ആ​ദ്യ​മാ​രും വി​ശ്വ​സി​ച്ചി​ല്ല.

സി​നി​മ പു​റ​ത്തു​വ​ന്ന​തോ​ടെ നാ​സെ​റി​ക്കു താ​ര​പ​രി​വേ​ഷ​വും ല​ഭി​ച്ചു. സൂ​പ്പ​ര്‍ ഹി​റ്റാ​യി മാ​റി​യ ദി ​ടെ​ര്‍​മി​ന​ല്‍ എ​ന്ന ഹോ​ളി​വു​ഡ് സി​നി​മ​യ്ക്കു വി​ഷ​യ​മാ​യ നാ​സെ​റി​യു​ടെ അ​ഭി​മു​ഖ​ത്തി​നാ​യി ഫ്രാ​ന്‍​സി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ഒ​ഴു​ക്കാ​യി​രു​ന്നു.

ഒ​രു ദി​വ​സം ആ​റ് അ​ഭി​മു​ഖ​ങ്ങ​ള്‍ വ​രെ ന​ല്‍​കി​യി​ട്ടു​ണ്ട് നാ​സെ​റി.ഇ​റാ​നി​ലെ ഖു​സെ​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ല്‍ 1945-ലാ​ണ് മെ​ഹ്‌​റാ​ന്‍ ക​രീ​മി നാ​സെ​റി ജ​നി​ച്ച​ത്. നാ​സെ​റി​യു​ടെ ആ​ദ്യ വി​ദേ​ശ​യാ​ത്ര യൂ​റോ​പ്പി​ലേ​ക്കാ​യി​രു​ന്നു.

ത​ന്‍റെ അ​മ്മ​യെ അ​ന്വേ​ഷി​ച്ചാ​ണ് അ​ദ്ദേ​ഹം യൂ​റോ​പ്പി​ലെ​ത്തി​യ​ത്. കു​റ​ച്ചു​കാ​ലം ബെ​ല്‍​ജി​യ​ത്തി​ലൂ​ടെ അ​ല​ഞ്ഞു​തി​രി​ഞ്ഞു. പി​ന്നീ​ട്, യു​കെ​യി​ലും നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ലും ജ​ര്‍​മ​നി​യി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

എ​ന്നാ​ല്‍, മ​തി​യാ​യ രേ​ഖ​ക​ള്‍ കൈ​വ​ശ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ആ ​രാ​ജ്യ​ങ്ങ​ള്‍ നാ​സെ​റി​യെ നാ​ടു​ക​ട​ത്തു​ക​യാ​യി​രു​ന്നു. 1988 ലാ​ണ് അ​ദ്ദേ​ഹം ഫ്രാ​ന്‍​സി​ലെ​ത്തു​ന്ന​തും റ​സി ചാ​ള്‍​സ് ദ ​ഗോ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ 2എ​ഫ് ടെ​ര്‍​മി​ന​ലി​ല്‍ താ​മ​സം തു​ട​ങ്ങു​ന്ന​തും.

ടെ​ര്‍​മി​ന​ലി​ലെ ബ​ഞ്ചി​ലാ​ണ് നാ​സെ​റി കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന​ത്. സ്വ​ന്തം ജീ​വി​ത​ക​ഥ എ​ഴു​താ​നാ​ണ് നാ​സെ​റി കൂ​ടു​ത​ൽ​സ​മ​യ​വും വി​നി​യോ​ഗി​ച്ച​ത്. പി​ന്നെ, ദി​ന​പ്പ​ത്ര​ങ്ങ​ളും ധാ​രാ​ളം പു​സ്ത​ക​ങ്ങ​ളും വാ​യി​ച്ചി​രു​ന്നു.

അ​ഭ​യാ​ര്‍​ഥി എ​ന്ന പ​രി​ഗ​ണ​ന​യി​ലാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നാ​സെ​റി​ക്കു താ​മ​സി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. 2006 വ​രെ അ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ല​വ​ഴി​ച്ചു.

അ​സു​ഖ​ബാ​ധി​ത​നാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ആ ​വ​ര്‍​ഷം​ത​ന്നെ നാ​സെ​റി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യ്ക്കു​ശേ​ഷം നാ​സെ​റി ത​ന്‍റെ താ​മ​സം ഹോ​സ്റ്റ​ലി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. സി​നി​മ​യി​ല്‍​നി​ന്നു ല​ഭി​ച്ച പ്ര​തി​ഫ​ലം ചെ​ല​വാ​ക്കി​യാ​ണ് നാ​സെ​റി അ​വി​ടെ താ​മ​സി​ച്ച​ത്.

അ​ടു​ത്തി​ടെ നാ​സെ​റി വീ​ണ്ടും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​തു വാ​ര്‍​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ പ്ര​യാ​സ​ങ്ങ​ളും രോ​ഗ​ങ്ങ​ളും അ​ല​ട്ടു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും എ​ഴു​ത്തും വാ​യ​ന​യു​മാ​യി നാ​സെ​റി 2എ​ഫ് ടെ​ര്‍​മി​ന​ലി​ല്‍ തു​ട​ര്‍​ന്നു.

ക​ഴി​ഞ്ഞ 12ന് ​നാ​സെ​റി​ക്കു ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. എ​യ​ര്‍​പോ​ര്‍​ട്ട് മെ​ഡി​ല്‍ സം​ഘ​വും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി നാ​സെ​റി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. സം​ഭ​വ​ബ​ഹു​ല​മാ​യ ആ ​ജീ​വി​തം അ​വി​ടെ അ​വ​സാ​നി​ച്ചു.

Related posts

Leave a Comment