അഞ്ചും പത്തുമല്ല, കൈയിൽ കോടികളുണ്ടോ!  ഷേ​ക്സ്പി​യ​ർ ഒപ്പിട്ട ഷേഷ്ക്സ് പിയറുടെ ഏകഛായാ​ചി​ത്രം ലേലം വിളിക്കാതെ സ്വ​ന്ത​മാ​ക്കാം


ല​ണ്ട​ന്‍: വി​ശ്വ​വി​ഖ്യാ​ത എ​ഴു​ത്തു​കാ​ര​ൻ വി​ല്യം ഷേ​ക്സ്‌​പി​യ​റി​ന്‍റെ ജീ​വി​ത കാ​ല​ഘ​ട്ട​ത്തി​ൽ വ​ര​ച്ച് അ​ദ്ദേ​ഹം ഒ​പ്പി​ട്ട ഏ​ക ഛായാ​ച്ചി​ത്രം വി​ല്പ​ന​യ്ക്ക്. പ

​ടി​ഞ്ഞാ​റ​ൻ ല​ണ്ട​നി​ലെ ഗ്രോ​സ് വെ​ന​ര്‍ ഹോ​ട്ട​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്ര​ത്തി​ന് 10 ദ​ശ​ല​ക്ഷം പൗ​ണ്ടാ​ണ് (ഏ​ക​ദേ​ശം 96 കോ​ടി രൂ​പ) വി​ല.ജെ​യിം​സ് ഒ​ന്നാ​മ​ൻ രാ​ജാ​വി​ന്‍റെ കൊ​ട്ടാ​ര​ത്തി​ലെ ചി​ത്ര​കാ​ര​നാ​യി​രു​ന്ന റോ​ബ​ർ​ട്ട് പീ​ക്ക് ആ​ണ് ഷേ​ക്സ്പി​യ​റു​ടെ അ​പൂ​ർ​വ ഛായാ​ചി​ത്രം വ​ര​ച്ച​ത്.

1608-ൽ ​വ​ര​ച്ച ഈ ​പെ​യി​ന്‍റിം​ഗി​ൽ ഷേ​ക്സ്പി​യ​റു​ടെ ഒ​പ്പും തീ​യ​തി​യു​മു​ണ്ട്. നി​ല​വി​ലെ ഉ​ട​മ ആ​രാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
ലേ​ല​മി​ല്ലാ​തെ സ്വ​കാ​ര്യ ഇ​ട​പാ​ടി​ലൂ​ടെ ചി​ത്രം വി​ൽ​ക്കാ​നാ​ണ് പ​ദ്ധ​തി.

1975-നു ​മു​മ്പ് വ​ട​ക്ക​ന്‍ ഇം​ഗ്ല​ണ്ടി​ലെ ലൈ​ബ്ര​റി​യി​ലാ​യി​രു​ന്ന ചി​ത്രം പി​ന്നീ​ടു സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലേ​ക്കു മാ​റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment