ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന സ്ത്രീ ആയാലും പുരുഷന് ആയാലും അഞ്ച് സത്യങ്ങള്‍ അറിയണം.
1. വാര്‍ദ്ധക്യം വരും – അത് ഒഴിവാക്കാന്‍ ആവില്ല
2. രോഗങ്ങള്‍ വരും – ഒഴിവാക്കാന്‍ ആവില്ല
3. മരണം -ഒഴിവാക്കാന്‍ ആവില്ല
4. എന്റെ ബന്ധുക്കൾ, പ്രിയപ്പെട്ടവർ പിരിഞ്ഞു പോകും -ബന്ധങ്ങള്‍ ശാശ്വതം അല്ല.
5. ഞാന്‍ അനുഭവിക്കുന്നത് എന്റെ കര്‍മഫലങ്ങള്‍ ആണ്. അതിനു ഞാന്‍ മാത്രം ആണ് ഉത്തരവാദി…
ഈ അഞ്ചു കാര്യങ്ങള്‍ മനനം ചെയ്തു പൂര്‍ണമായും മനസിലാകുമ്പോള്‍ നമ്മളില്‍ അത്ഭുതങ്ങള്‍ ഉണ്ടാകുന്നു…
വാര്‍ദ്ധക്യം അനിവാര്യം എന്ന് അറിയുമ്പോള്‍ യൗവ്വനത്തിന്റെ അഹങ്കാരം ഇല്ലാതെ ആകുന്നു, അല്ലെങ്കില്‍ കുറയുന്നു.രോഗങ്ങള്‍ വരാം എന്ന് അറിയുമ്പോള്‍ ആരോഗ്യത്തിന്റെ അഹങ്കാരം ഇല്ലാതെ ആകുന്നു.
മരണം ഒഴിവാക്കാന്‍ പറ്റില്ല എന്ന് അറിയുമ്പോള്‍ സുഖജീവിതം എന്ന അഹങ്കാരം കുറയുന്നു.ബന്ധങ്ങള്‍ സ്ഥിരം അല്ല എന്ന് അറിയുമ്പോള്‍ മരണശോകം മാറുന്നു.
പ്രിയരുടെ വിയോഗം ബാധിക്കുന്നില്ല എന്തെങ്കിലും നഷ്ടപ്പെടുമ്പോള്‍ അധികം ദുഃഖം തോന്നില്ല.
ഞാൻ അനുഭവിക്കുന്നത് സ്വന്തം കര്‍മഫലമാണെന്ന് മനസിലാക്കുമ്പോള്‍ ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. ലോകത്തോട് ഉള്ള വെറുപ്പും കോപവും ഇല്ലാതാകുന്നു.
അങ്ങനെ അഹങ്കാരം, തൃഷ്ണ, കോപം എല്ലാം അടങ്ങി ശാന്തചിത്തർ ആകുന്നു. മനസിനെ നിയന്ത്രിക്കാൻ സാധിക്കുന്നു.
അതോടെ പരമശാന്തി -മോക്ഷത്തോട് അടുക്കുന്നു. ബാഹ്യമായ ഒരു പ്രശ്നത്തിനും ഇളക്കാനാകാത്ത ശാന്തി നമ്മളില്‍ തന്നെയുണ്ട്.
ആ ശാന്തി നഷ്ടമാക്കാന്‍ ഒരു പ്രതികൂല സാഹചര്യത്തെയും നമ്മള് അനുവദിക്കാതിരുന്നാല്‍ മാത്രം മതി. മനഃസ്ഥിതി ശരിയായാല്‍, ഏതു സാഹചര്യത്തെയും പുഞ്ചിരിയോടെ നേരിടാന്‍ നമുക്കു കഴിയും.
എത്ര ഉയരത്തിൽ പറന്നാലും…
എത്ര ഉയരത്തിൽ പറന്നാലും, ഇരപിടിക്കാൻ ഭൂമിയിൽ ഇറങ്ങണമെന്ന് പരുന്ത് നമ്മെ ഓർമിപ്പിക്കുന്നു. സ്നേഹിച്ചാലും വീണുടഞ്ഞാൽ, വെറുത്തുപോകുമെന്ന് കണ്ണാടി നമ്മെ ഓർമിപ്പിക്കുന്നു.
എത്ര പടികൾ ചവിട്ടിക്കയറിയാലും, തെന്നിവീഴാൻ, ഒരു പടി മതിയെന്ന് കോണിപ്പടി നമ്മെ ഓർമിപ്പിക്കുന്നു. ഏതു കുപ്പയിൽ വളർന്നാലും, ഫലങ്ങൾക്ക് അയിത്തം ഇല്ലെന്ന് വാഴ നമ്മെ ഓർമിപ്പിക്കുന്നു.
ബന്ധങ്ങളുടെ ഇഴകൾക്ക് ഒരു വൈറസിനോളം ബലമേയൂള്ളൂ എന്ന് കോവിഡ് നമ്മെ ഓർമിപ്പിക്കുന്നു. സ്വാതന്ത്ര്യം കൂട്ടിലടയ്ക്കപ്പെടുന്നില്ലെന്ന് കാക്കകൾ നമ്മെ ഓർമിപ്പിക്കുന്നു. ഈ ലോകത്ത് നമുക്ക് ലഭിച്ച ജീവനും ജീവിതവും ദൈവത്തിന്റെ ദാനങ്ങളാണ്.
(കടപ്പാട് ഫേസ്ബുക്ക്)