അഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ യുവമനസുകളെ കീഴടക്കിയ താരമാണ് പ്രിയ വാര്യര്‍. ചിത്രത്തില്‍ പ്രിയയുടെ കണ്ണിറുക്കല്‍ സീന്‍ വന്‍ ഹിറ്റായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ അത്രത്തോളം തരംഗമായ വീഡിയോ അന്നുണ്ടായിരുന്നില്ല. മലയാളത്തില്‍ ചിത്രങ്ങള്‍ കുറവാണെങ്കിലും പ്രിയയുടെ കണ്ണിറുക്കല്‍ സീന്‍ ഇന്നും പ്രേക്ഷകര്‍ക്കു ഹരമാണ്.
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
വളരെക്കുറച്ചു സിനിമകള്‍ മാത്രം ചെയ്ത് ഇത്രത്തോളം ആരാധകരെ സമ്പാദിച്ച മറ്റൊരു താരവും മലയാളത്തിലുണ്ടായിട്ടില്ല.
വളരെ നാളുകള്‍ക്ക് ശേഷം പ്രിയയുടെ മലയാള സിനിമ റിലീസിനെത്തുകയാണ്. ഫോര്‍ ഇയേഴ്സ് എന്ന ചിത്രത്തിന്റെ സംവിധായകന് രഞ്ജിത്ത് ശങ്കറാണ്.
ജൂണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സര്‍ജാനോ ഖാലിദാണ് പ്രിയയുടെ നായകന്. സിനിമയുടെ പ്രമോഷന് തിരക്കിലാണ് താരം.
ഒരു യുട്യൂബ് ചാനലിനു നല്കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തന്റെ മുന്‍കാമുകനുമായി ഇപ്പോഴും സൗഹൃദമുണ്ടെന്നായിരുന്നു പ്രിയയുടെ വെളിപ്പെടുത്തല്‍.
ചില തെറ്റായ തീരുമാനങ്ങളെടുത്തതിന്റെ പേരില്‍ സ്വയം വെറുപ്പു തോന്നിയിട്ടുണ്ടെന്നും പ്രിയ. കലിപ്പന് കാന്താരി സ്റ്റൈല്‍ പ്രണയം തനിക്കുണ്ടായിട്ടില്ല. അതില്‍ താത്പര്യവുമില്ലെന്നും പ്രിയ പറയുന്നു.