കോട്ടയം: വിണ്ണിലെ താരങ്ങൾ മണ്ണിലുമെത്തി. ഡിസംബർ എത്തുംമുന്പേ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നക്ഷത്രവിപണികൾ സജീവമായി.
ക്രിസ്മസ് രാവുകളിലേക്ക് വഴികാട്ടുവാനായി വീടുകളിലും സ്ഥാപനങ്ങളിലും നക്ഷത്രവിളക്കുകൾ സ്ഥാപിച്ചുതുടങ്ങി. കോട്ടയം നാഗന്പടത്ത് നക്ഷത്രങ്ങളുടെയും പുൽക്കൂടുകളുടെയും ക്രിസ്മസ് ട്രീകളുടെയും വിപുലമായ ശേഖരവുമായി നക്ഷത്രക്കട ഇത്തവണയും തുറന്നു.
വ്യത്യസ്തമായ രൂപത്തിലും വർണങ്ങളിലുമുള്ള നക്ഷത്രങ്ങളാണ് ഇത്തവണ വിപണിയിലെത്തിയിരിക്കുന്നത്. 100 രൂപ മുതൽ 800 രൂപ വരെയുളള നക്ഷത്രങ്ങളുണ്ട്.
പുതിയതായി റിലീസ് ചെയ്ത സിനിമകളുടെപേരിലാണ് നക്ഷത്രങ്ങളേറെയും. ലോകകപ്പ് ആവേശത്തിൽ ഫുട്ബോൾ മാതൃകയിലുളള നക്ഷത്രവും വിപണിയിലുണ്ട്.