അഞ്ജലി മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തിരുന്നു. വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്ന ആറ് ഗര്‍ഭിണികളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.
ആറ് ഗര്‍ഭിണികളായ സ്ത്രീകളുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സെല്‍ഫ് സക്സസിന്റെയും കഥയാണ് ചിത്രത്തില്‍ പറയുന്നത്.
പാര്‍വതി തിരുവോത്ത്, നിത്യ മേനോന്, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി, പത്മപ്രിയ, നദിയ മൊയ്ദു, അമൃത സുഭാഷ് എന്നിവരാണ് ചിത്രത്തില്‍ ഗര്‍ഭിണികളായി അഭിനയിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ.
അഞ്ജലി മേനോന്റെ വണ്ടര്‍ വുമണ്‍ സമ്പൂര്‍ണ പരാജയമാണെന്നും സിനിമ കാണുമ്പോള്‍ അസഹനീയമായി തോന്നിയെന്നും സംഗീത ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കുറേ ഫെമിനിച്ചികളുടെ വയറ്റില്‍ റബര്‍ഗര്‍ഭം വെച്ച് കെട്ടിയുള്ള അറുബോറന്‍ പ്രകടനങ്ങളായിരുന്നു ചിത്രമെന്നും സംഗീത കുറിപ്പില്‍ പറയുന്നു.
സംഗീതയുടെ കുറിപ്പ് ഇങ്ങനെ…
അഞ്ജലി മേനോന്റെ ‘Wonder Women’ കാണാന്‍ ഒരു പരിശ്രമം നടത്തി ദയനീയമായി പരാജയപ്പെട്ട മനോവേദനയിലാണ് ഈ കുറിപ്പ്. സിനിമയുടെ ആദ്യത്തെ 5 മിനിറ്റ് ഞാന്‍ കടന്നെടുത്തത് തന്നെ ഏറെ പണിപ്പെട്ടാണ്.
നാട്ടിലെ അറിയപ്പെടുന്ന ചില ഫെമിനിച്ചികള്‍ ഉള്‍പ്പടെ കുറച്ച് പെണ്ണുങ്ങളുടെ വയറ്റില്‍ റബര്‍ഗര്‍ഭം വെച്ച് കെട്ടിയുള്ള അറുബോറന്‍ പ്രകടനങ്ങള്‍.
എന്റെ പ്രിയനടിമാരായ നിത്യ മേനനെയും നദിയ മൊയ്തുവിനെയും കാണാനായി മാത്രം പിന്നെയും 5-10 മിനുട്ടുകള്‍ കണ്ടിരുന്നു.
ക്ഷമയുടെ നെല്ലിപലക കണ്ടു തുടങ്ങിയപ്പോള്‍ ഫാസ്റ്റ് ഫോര്‍വേഡ് / സ്കിപ്പ് എന്നിവ കൊടുത്തു. അവസാനത്തെ 10 മിനുട്ടുകള്‍ കൂടി കണ്ടു. പറയാതെ വയ്യ.
സിനിമയുടെ കണ്ട ഭാഗം അതിഭീകരലാഗ് ! കാണാത്ത, കാണാന്‍ തോന്നാത്തതും ക്ഷമകെട്ടതുമായ ഭാഗം കാണാന്‍ തോന്നിപ്പിക്കും വിധം ഗ്രിപ്പിംഗായ കണ്ടന്റ് കണ്ട ഭാഗത്തില്‍ കിട്ടിയതുമില്ല. ചുരുക്കി പറഞ്ഞാല്‍, കൃത്യമായി പറഞ്ഞാല്‍ ഉള്ളു പൊള്ളയായ ഒരു പാഴ് സിനിമാ സംരംഭം.
ഞാനൊരു സാധാരണ സിനിമാപ്രേക്ഷകയാണ്. ഞാനീ എഡിറ്റിംഗും കോപ്പുമൊന്നും ശാസ്ത്രീയമായി പഠിച്ചിട്ടില്ല.
അതുകൊണ്ടാവണം സിനിമയുടെ തുടക്കം മുതല്‍ തന്നെ വല്ലാത്ത ലാഗ് തോന്നി തുടങ്ങിയത് പോകെ പോകെ അസഹനീയമായി എന്നു തന്നെ പറയേണ്ടതുണ്ട്.