ഒന്നിപ്പിന്‍റെ ‘യു’ ഗ്രൂപ്പ് മാത്രം മതി; വി​ല​ക്കി​നി​ട​യി​ലും പര്യട നവും ച​ര്‍​ച്ച​ക​ളും ഉ​ഷാ​റാ​ക്കി ശ​ശി ത​രൂ​ര്‍; പാ​ണ​ക്കാ​ട്ട് ലീഗ് നേതാക്കളെ കണ്ടു

സ്വ​ന്തം ലേ​ഖ​ക​ൻ
കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​പ്ര​ഖ്യാ​പി​ത വി​ല​ക്കി​നി​ട​യി​ലും പര്യട നവും ച​ര്‍​ച്ച​ക​ളും ഉ​ഷാ​റാ​ക്കി ശ​ശി ത​രൂ​ര്‍. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് പാ​ണ​ക്കാ​ട്ടെ​ത്തി​യ അ​ദ്ദേ​ഹം സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി തു​ട​ങ്ങി​യ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

എം.​കെ.​ രാ​ഘ​വ​ന്‍​എം​പി​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഗ്രൂ​പ്പു​ണ്ടാ​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് വി​വാ​ദ​ങ്ങ​ളോ​ട് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ഇ​നി ഗ്രൂ​പ്പു​ണ്ടാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഒന്നിപ്പിന്‍റെ ‘യു’ ഗ്രൂപ്പ് (​യുണൈ​റ്റ​ഡ്) മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​മ​ല​പ്പു​റം ഡി​സിസി ഓ​ഫീ​സും തരൂർ സ​ന്ദ​ര്‍​ശി​ച്ചു.​ ​

പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ സ്മാ​ര​ക സി​വി​ല്‍ സ​ര്‍​വീസ് അ​ക്കാ​ഡ​മി​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലും അ​ദ്ദേ​ഹം സം​ബ​ന്ധി​ക്കും.
ഉ​ച്ച​കഴിഞ്ഞ് ര​ണ്ടി​ന് കോ​ഴി​ക്കോ​ട്ടെ​ത്തു​ന്ന അ​ദ്ദേ​ഹം പ്രൊ​വി​ഡ​ന്‍​സ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളു​മാ​യി സം​വ​ദി​ക്കും.

വൈ​കുന്നേരം അ​ഞ്ചി​ന് ബീ​ച്ചി​ല്‍ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. നാ​ളെ രാ​വി​ലെ ക​ണ്ണൂ​രി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​തീ​ശ​ന്‍ പാ​ച്ചേ​നി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കും.

 

Related posts

Leave a Comment