മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​ന്ന വ​ലി​യൊ​രാ​ഗ്ര​ഹം! പ്ര​ശ​സ്ത ന്യൂ​റോ വി​ദ​ഗ്ധ​ൻ ഡോ. ​ബി. ഇ​ക്ബാ​ൽ എം​എ മ​ല​യാ​ളം കോ​ഴ്സി​നു ചേ​ർ​ന്ന​ശേ​ഷം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്

ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യി​ൽ എം​എ മ​ല​യാ​ള​ം കോഴ്സ് പഠിക്കാൻ ര​ജി​സ്റ്റ​ർ ചെ​യ്ത വി​വ​രം അ​റി​യി​ക്കാ​ൻ സ​ന്തോ​ഷ​മു​ണ്ട്.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റും മ​റ്റും പ​രി​ശോ​ധ​ന ന​ട​ത്തി രേ​ഖ​ക​ൾ പ്രോ ​വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​എ​സ്.​വി. സു​ധീ​റി​നെ ഏ​ല്പി​ച്ചു.

ഇ​തേ കോ​ഴ്സി​ന് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്തി​ന്‍റെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​നും നാ​ട​ക​കൃ​ത്തും പ്ര​സാ​ധ​ക​നു​മാ​യ കെ. ​ഭാ​സ്ക​ര​നും യാ​ദൃ​ച്ഛി​ക​മാ​യി അ​തേ​സ​മ​യം ഇ​വി​ടെ എ​ത്തി​യി​രു​ന്ന​ത് ആ​ഹ്ളാ​ദ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി. 

പ്ര​ധാ​ന പ​ഠ​ന-​പ്ര​വ​ർ​ത്ത​ന മേ​ഖ​ല മെ​ഡി​ക്ക​ൽ-​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ലും ചെ​റു​പ്പം മു​ത​ൽ മ​ല​യാ​ള​ഭാ​ഷ​യും സാ​ഹി​ത്യ​വും ഔ​പ​ചാ​രി​ക​മാ​യി വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ രീ​തി​യി​ലെ​ങ്കി​ലും പ​ഠി​ക്ക​ണ​മെ​ന്ന​ത് എ​ന്‍റെ വ​ലി​യൊ​രാ​ഗ്ര​മാ​യി​രു​ന്നു.

മ​ല​യാ​ളം എം​എ ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ൽ​നി​ന്നു പാ​സാ​യ എ​ന്‍റെ ജ്യേ​ഷ്ഠ​ൻ കെ.​ബി.​എം. ഹു​സൈ​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

എ​ന്‍റെ ജ്യേ​ഷ്ഠ​ൻ കെ.​ബി.​എം. ഷാ​ഫി​യു​ടെ മ​ക​ൾ വി​നീ​ത എം​എ മ​ല​യാ​ളം ബി​രു​ദ​ധാ​രി​ണി​യാ​ണ്. ഇ​പ്പോ​ൾ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക.

മ​ല​യാ​ള​ഭാ​ഷ​യോ​ടും സാ​ഹി​ത്യ​ത്തോ​ടും സം​സ്കാ​ര​ത്തോ​ടും ആ​ഭി​മു​ഖ്യം വ​ള​ർ​ത്തു​ന്ന കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ലാ​ണു ഞാ​ൻ വ​ള​ർ​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നു വി​ര​മി​ച്ച​ശേ​ഷ​വും പ​ല ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളും വ​ഹി​ക്കേ​ണ്ടി​വ​ന്ന​ത് കൊ​ണ്ട് മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​ന്ന വ​ലി​യൊ​രാ​ഗ്ര​ഹം, സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചി​രി​ക്ക​യാ​ണ്.

ഭാ​ഷാ​പ​ണ്ഡി​ത​രാ​യ ഡോ. ​കാ​വു​മ്പാ​യി ബാ​ല​കൃ​ഷ്ണ​ൻ, ഡോ. ​പി.​കെ. രാ​ജ​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ സു​ഹൃ​ത്തു​ക്ക​ളു​ടെ പ്രോ​ത്സാ​ഹ​നം ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment