ഒരാളുടെ ലുക്ക് കണ്ടിട്ടോ പൈസ കണ്ടിട്ടോ ഇന്റലിജൻസ് കണ്ടിട്ടോ ആളുടെ കുടുംബം നോക്കിയോ വിവാഹം കഴിക്കരുത്.
പകരം അയാളെയും അയാൾ എങ്ങനെയാണോ അതേ രീതിയിലും അംഗീകരിച്ച് വിവാഹം കഴിക്കാൻ പറ്റുമെങ്കിൽ കഴിക്കുക.
അങ്ങനെ ചെയ്താൽതന്നെ സന്തോഷകരമായ ജീവിതം ലഭിക്കും. മനുഷ്യനായി ജനിച്ചില്ലായിരുന്നുവെങ്കിൽ ഒരു പൂമ്പാറ്റയായി ജനിക്കാനാണ് ഞാൻ ആഗ്രഹിച്ചത്.
ഞങ്ങൾ പ്രണയിച്ച് വിവാഹിതരായിട്ട് മൂന്ന് വർഷമായി… പക്ഷെ ഇപ്പോഴും ഞങ്ങളുടെ കണ്ണുകൾ കണ്ടുമുട്ടുമ്പോഴെല്ലാം ഹൃദയമിടിപ്പ് നിന്നുപോകുന്ന അനുഭൂതി.
എന്റെ ജീവിതത്തിൽ വന്ന ഏറ്റവും നല്ല മനുഷ്യൻ… ശ്രീനിഷ് അരവിന്ദ്.
-പേളി മാണി