ഇന്ന് അര്‍ധരാത്രിയിലെ (12.30) മത്സരം കാണാന്‍ രണ്ടുണ്ട് കാര്യം. എന്താന്നല്ലേ? പ്രതീക്ഷയുടെ ഭാരം പേറി ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നായ മഞ്ഞപ്പട ഇറങ്ങുന്നു…
സെര്‍ബിയക്കെതിരേ. രാത്രി പകലാക്കി മഞ്ഞകടലിരമ്പുന്നതുകാണാന് ബ്രസീല്‍ ആരാധകര്‍ കാത്തിരിക്കുന്നതില്‍ വലിയ കൗതുകമില്ല. പക്ഷെ മറുപുറത്ത് സെര്‍ബിയ ജയിക്കാന്‍ പ്രാര്‍ഥിക്കുന്ന മറ്റൊരു വലിയ ആരാധകവൃന്ദമുണ്ട്.
ആദ്യമത്സരത്തില്‍ സൗദി പഞ്ഞിക്കിട്ട അര്‍ജന്റീനക്കാര്‍. തോറ്റതോപോട്ടെ… ബ്രസീല്‍ ആരാധകരുടെ കുത്തുവാക്കുകളും ട്രോളുകളും കൊണ്ട് മൊബൈല്‍ഫോണ്‍ പോലും സ്വിച്ച് ഓഫ് ആക്കേണ്ടി വന്ന അവര്‍ ഇന്ന് ‘കുഞ്ഞന്മാരായ’ സെര്ബിയക്കൊപ്പമാണ്.
അല്ലതും നടക്കുമോ എന്നറിയാന്‍. ബ്രസീല്‍ കണ്ണീര് വിണാല്‍ എന്ത് തോല്‍വിയും അര്‍ജന്റീനക്കാര്‍ മറക്കും. നേരെ തിരിച്ചും അങ്ങിനെ തന്നെ.
കോപ്പ അമേരിക്ക ഫൈനല്‍ തോല്‍വി ഇപ്പോഴും മനസ്സിലിട്ട് കൊണ്ടു നടക്കുന്നവരാണ് ബ്രസീല്‍.അത് സൗദിയോട് തോറ്റമ്പിയപ്പോള്‍ ആരാധകര്‍ക്ക് മനസ്സിലായി.
സെര്‍ബിയന്‍ താരങ്ങളുടെ ഗോളടി ഹിസ്റ്ററി തെരയുന്ന തിരക്കിലാണവര്‍. അപ്പുറത്ത് പിന്നെ തിരയേണ്ട അവശ്യമില്ലല്ലോ. ഗോളി ഒഴികേ മിക്കവരും ഗോളടിക്കുന്നവര്‍. കാണാം പൊടി പൂരം. പിന്നല്ല….