ട്രാഫിക് നിയമം ലംഘിച്ചതിന് നടന് വിജയ്ക്ക് 500 രൂപ പിഴ ചുമത്തി ചെന്നൈ പോലീസ്. വാഹനത്തിൽ ടിൻഡ് ഫിലിം ഒട്ടിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പനയൂരില്‍ തന്റെ ആരാധകരെ കാണാന്‍ താരമെത്തിയിരുന്നു. താരം സഞ്ചരിച്ച എസ്യുവി കാറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലുമായിരുന്നു.
എന്നാല്‍ കാറില്‍ സണ്‍ഫിലിമൊട്ടിച്ചു എന്ന് ചൂണ്ടിക്കാട്ടി വാഹനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കു വെയ്ക്കുകയും ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു.
അതിനെ തുടർന്നാണ് താരത്തിന്റെ പേരിൽ പോലീസ് പിഴ ചുമത്തിയത്.