മലയാളം ബിഗ്ബോസ് നാലാം സീസണില്‍ എത്തിയതോടെയാണ് ദില്‍ഷ പ്രസന്നന് മലയാളികളുടെ ഇടയില്‍ ശ്രദ്ധനേടിയത്. ബിഗ്ബോസില്‍ വിജയിയായി ചരിത്രം കുറിക്കാനും നടിയും നര്‍ത്തകിയുമായ ദില്‍ഷയ്ക്കായി.
ഇപ്പോഴിതാ ഒരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ദില്‍ഷ. കഴിഞ്ഞ ദിവസം ട്രേഡിംഗുമായി ബന്ധപ്പെട്ടൊരു പ്രൊമോഷന് വീഡിയോ ദില്‍ഷ പങ്കുവച്ചിരുന്നു.
എന്നാല്‍ ഇത് തട്ടിപ്പാണെന്ന ആരോപണം ഉയര്‍ന്നതോടെ ആണ് ദില്‍ഷ വീണ്ടും വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.
വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ താരം വീഡിയോ ഡിലീറ്റ് ആക്കിയിരുന്നു. എന്നാല്‍ ജെനുവിന് ആയി തനിക്ക് തോന്നിയതു കൊണ്ട് മാത്രമാണ് ആ വീഡിയോ പങ്കുവച്ചത് എന്നാണ് ദില്‍ഷ പറയുന്നത്.
ട്രേഡ് മാര്‍ക്കറ്റിംഗില്‍ താല്പര്യമുണ്ടെങ്കില് ഈ വ്യക്തിയെ ഫോളോ ചെയ്താല്‍ അവര്‍ നിങ്ങളെ സഹായിക്കുമെന്നാണ് പറഞ്ഞത് അല്ലാതെ കാശ് ഇറക്കാനോ ബിസിനസ് ചെയ്യാനോ പറഞ്ഞിട്ടില്ല എന്നും ദില്‍ഷ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ തന്നെ പിന്നീട് പങ്കുവച്ച ഒരു വീഡിയോയില്‍ ആണ് ദില്‍ഷ ഇക്കാര്യം പറഞ്ഞത് എത്തിയത്.
വീഡിയോയില്‍ ദില്‍ഷ പറയുന്നതിങ്ങനെ…
ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ ഇടാന്‍ കാരണമുണ്ട്. നിങ്ങള്‍ക്കെല്ലാം അറിയാം ഞാന്‍ ഇന്നൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
അത് അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അതുമായി ബന്ധപ്പെട്ടാണ് ഈ വീഡിയോ. അത് എനിക്ക് വന്നൊരു കൊളാബ് ആയിരുന്നു, എനിക്ക് നേരിട്ട് വന്നതായിരുന്നില്ല.
എന്റെ പരിപാടികളും കാര്യങ്ങളും നോക്കുന്ന മാനേജരുണ്ട്, ആള് വഴിയാണ് വന്നത്. അവര്‍ ആളെയാണ് ബന്ധപ്പെട്ടത്. അവര്‍ സര്‍ട്ടിഫിക്കറ്റും കാര്യങ്ങളുമൊക്കെ അയച്ചു കൊടുത്ത ശേഷമാണ് എനിക്ക് വരുന്നത്.
ഞാനും ക്രോസ് വെരിഫൈ ചെയ്തിരുന്നു. എനിക്കും ഓക്കെയായി തോന്നി. അവരുടെ പേജും സര്‍ട്ടിഫിക്കറ്റും കണ്ടപ്പോള്‍ ജെനുവിന് ആണെന്ന് തോന്നി.
ആ വീഡിയോയില്‍ ഞാന്‍ എവിടേയും കാശ് ഇന്‍വെസ്റ്റ് ചെയ്യണമെന്നോ മറ്റോ പരാമര്‍ശിച്ചിട്ടില്ലെന്ന് ദില്‍ഷ പറയുന്നു.
ഇത് ട്രേഡ് മാര്‍ക്കറ്റിംഗ് ആണെന്നും നിങ്ങള്‍ക്ക് ട്രേഡ് മാര്‍ക്കറ്റിംഗില്‍ താല്പര്യമുണ്ടെങ്കില് ഇങ്ങനൊരു വ്യക്തിയെ ഫോളോ ചെയ്താല്‍ അവര്‍ നിങ്ങളെ സഹായിക്കുമെന്ന്.
അതാണ് ആ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത്. അതല്ലാതെ ആ ബിസിനസിന്റെ ഭാഗമാകാനോ കാശ് ഇറക്കാനോ ഞാന്‍ പറഞ്ഞിട്ടില്ലെന്നും ദില്‍ഷ വ്യക്തമാക്കുന്നുണ്ട്.
ഞാന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ഒരുപാട് കോളുകളും മെസേജുകളും വന്നു. കാരണം എന്റെ പേജിലൂടെ എനിക്ക് തെറ്റായൊരു സന്ദേശം നല്കാന് താല്പര്യമില്ല.
ഞാന്‍ അവരെ വിളിച്ചിരുന്നു. തങ്ങള്‍ ജെനുവിന് ആണെന്നാണ് അവര്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റൊക്കെ അയച്ചു തരികയും ചെയ്തു.
ഞാനിത് ഫോള്‍ഡ് ചെയ്തിരിക്കുക ആണെന്നും എത്രമാത്രം ജെനുവിന് ആണെന്ന് വ്യക്തമായ ശേഷം മാത്രമേ റീ പോസ്റ്റ് ചെയ്യുന്നതിനെ ക്കുറിച്ച് ചിന്തിക്കുക ഉള്ളൂവെന്നും പറഞ്ഞിട്ടുണ്ട്. എന്റെ പേജിലൂടെ ആര്‍ക്കും തെറ്റായ അറിവ് നല്‍കില്ല.