ജലന്ധര്‍ (പഞ്ചാബ്): പഞ്ചാബിലെ ജലന്ധറില്‍ നാലു പെൺകുട്ടികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയുമായി യുവാവ് . ജലന്ധറിലെ തുകല്‍ ഫാക്ടറി ജീവനക്കാരനാണ് കോളജ് വിദ്യാര്‍ഥിനികളെന്നു സംശയിക്കുന്ന പെൺകുട്ടികളുടെ ലൈംഗികവൈകൃതങ്ങള്‍ക്ക് ഇരയായത്.
മാധ്യമങ്ങളോടാണു യുവാവ് പീഡനവിവരം വെളിപ്പെടുത്തിയത്. എന്നാല്‍, പോലീസില്‍ പരാതിപ്പെടാന്‍ യുവാവ് തയാറായിട്ടില്ല. പെണ്‍കുട്ടികള്‍ ഉന്നതബന്ധങ്ങളുള്ളവരായിരിക്കുമെന്നും പരാതിപ്പെട്ടാല്‍ തന്റെ കുടുംബം തകരുമെന്നും ഭയന്നാണു യുവാവ് പരാതിപ്പെടാന്‍ മടിക്കുന്നതെന്നു പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന ജലന്ധര്‍ സ്വദേശിയായ 32കാരന്റെ സമീപത്ത് കാര്‍ നിര്‍ത്തിയ പെണ്‍കുട്ടികള്‍ ഒരു പേപ്പര്‍ കാണിച്ച് അഡ്രസ് തിരക്കി.
അയാള്‍ അഡ്രസ് വായിക്കുന്നതിനിടയില്‍ കാര്‍ ഓടിച്ചിരുന്ന പെണ്‍കുട്ടി രാസപദാര്‍ഥങ്ങളടങ്ങിയ സ്പ്രേ മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നും കാണാന്‍ പറ്റാതായെന്നും തലകറക്കം പോലെ തോന്നിയെന്നും യുവാവു പറഞ്ഞു. കാറിലേക്കു വലിച്ചുകയറ്റിയ യുവാവിന്റെ കൈകാലുകള്‍ പെണ്‍കുട്ടികള്‍ ബന്ധിച്ചു.
വാഹനം വനമേഖലയിലെത്തിയപ്പോള്‍ യുവാവിനെ പുറത്തിറക്കി. അവിടെവച്ചു പെണ്‍കുട്ടികള്‍ അമിതമായി ലഹരി ഉപയോഗിക്കുകയും യുവാവിനെക്കൊണ്ടു മദ്യവും മറ്റു ലഹരിവസ്തുക്കളും കഴിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന്, യുവാവിനെ പെണ്‍കുട്ടികള്‍ ലൈംഗികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയുമായിരുന്നു. വൈകിട്ട് തട്ടിക്കൊണ്ടുപോയ യുവാവിനെ പുലരുവോളം പെണ്‍കുട്ടികള്‍ മാറിമാറി പീഡിപ്പിച്ചുവത്രെ.
അതിനുശേഷം, കണ്ണുകെട്ടി ആളൊഴിഞ്ഞ പ്രദേശത്ത് തള്ളിയിട്ടിട്ടു പെണ്‍കുട്ടികള്‍ അമിതവേഗതയില്‍ കാര്‍ ഓടിച്ചുപോയെന്നും യുവാവു പറയുന്നു.
പെണ്‍കുട്ടികള്‍ കോളജ് വിദ്യാര്‍ഥിനികളും സമ്പന്ന കുടുംബാംഗങ്ങളുമാണെന്നു സംശയിക്കുന്നതായും അയാള്‍ പറയുന്നു. വിലകൂടിയ വസ്ത്രങ്ങളും ചെരിപ്പുകളുമാണ് പെണ്‍കുട്ടികള്‍ ധരിച്ചിരുന്നത്. അവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും വന്‍ വിലയുള്ളതാണ്.
പെണ്‍കുട്ടികള്‍ തമ്മില്‍ ഇംഗ്ലീഷിലാണു സംസാരിച്ചിരുന്നതെന്നും തന്നോട് പഞ്ചാബിയിലാണ് സംസാരിച്ചതെന്നും യുവാവ്.യുവാവ് അടുത്ത സുഹൃത്തിനോട് സംഭവിച്ച കാര്യങ്ങള്‍ തുറന്നുപറഞ്ഞിരുന്നു.
സുഹൃത്താണ് ആദ്യം മാധ്യമപ്രവര്‍ത്തകരെ വിവരമറിയിക്കുന്നത്. മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ് പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു.