ജിമ്മിച്ചൻ ഇത്രക്കാരനായിരുന്നോ..! വനിതാ സുഹൃത്തിനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ രണ്ടു​ല​ക്ഷം രൂ​പ അ​പ​ഹ​രി​ച്ചു; യുവതിയെ ആക്രമിച്ചു മധ്യവയസ്കനെ പൊക്കി പോലീസ്

കോ​ട്ട​യം: വീ​ട്ട​മ്മ​യു​ടെ പ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​യി​പ്പാ​ട് കൊ​ച്ചു​പ​ള്ളി ഭാ​ഗ​ത്ത് വ​ട​ക്കേ​പ്പു​റം വീ​ട്ടി​ൽ ജി​മ്മി ദേ​വ​സ്യ​യെ​യാ​ണ് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം തൃ​ക്കൊ​ടി​ത്താ​ന​ത്തു​ള്ള വീ​ട്ട​മ്മ​യു​ടെ ര​ണ്ടു​ല​ക്ഷം രൂ​പ പ​ണം അ​ട​ങ്ങി​യ ബാ​ഗ് അ​പ​ഹ​രി​ച്ചു​കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​വ​ർ കാ​റി​ൽ ഒ​രു​മി​ച്ചു വ​രു​ന്ന സ​മ​യം വീ​ട്ട​മ്മ​യു​ടെ വീ​ടി​ന്‍റെ ഗേ​റ്റി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ൾ ഇ​വ​രെ ആ​ക്ര​മി​ച്ച് പി​ൻ​സീ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ണം അ​ട​ങ്ങി​യ ബാ​ഗു​മാ​യി ഇ​യാ​ൾ കാ​റി​ല്‍ നി​ന്നും ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

ബാ​ഗി​നു​ള്ളി​ൽ പ​ണം കൂ​ടാ​തെ വീ​ട്ട​മ്മ​യു​ടെ വീ​ടി​ന്‍റെ ആ​ധാ​ര​വും ഉ​ണ്ടാ​യി​രു​ന്നു.​വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ആ​ധാ​രം വീ​ടി​ന്‍റെ സ​മീ​പ​ത്ത് നി​ന്ന് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പി​ന്നീ​ട് ഒ​ളി​വി​ലാ​യി​രു​ന്ന ജി​മ്മി​യെ ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ നി​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment