പ്രഭാസും ബോളിവുഡ് നടി കൃതി സനോണും പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്ക് കൂടുതൽ സൂചന നൽകി നടൻ വരുൺ ധവാൻ.
ഇരുവരും കടുത്ത പ്രണയത്തിലാണെന്ന സൂചനയാണ് വരുൺ നൽകിയത്.
പുതിയ ചിത്രമായ ‘ഭേഡിയ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൃതി സനോണും വരുൺ ധവാനും ഒരു ഹിന്ദി റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു.
ഇതിനിടെയാണ് കൃതിയും പ്രഭാസും പ്രണയത്തിലാണെന്ന തരത്തില്‍ സൂചന വരുൺ നൽകിയത്.
പരിപാടിക്കിടയിൽ ലിസ്റ്റിൽ കൃതിയുടെ പേര് എന്തുകൊണ്ടു കാണുന്നില്ലെന്ന് കരൺ ജോഹർ ചോദിച്ചു.
കൃതിയുടെ പേര് മറ്റൊരാളുടെ ഹൃദയത്തിലായതുകൊണ്ടാണ് പേര് ലിസ്റ്റിൽ ഇല്ലാത്തതെന്ന് വരുൺ പറഞ്ഞു.
ആ വ്യക്തി ഇപ്പോൾ മുംബൈയിൽ ഇല്ല. അദ്ദേഹം ദീപിക പദുക്കോണിനോടൊപ്പം ചിത്രീകരണത്തിലാണെന്നും വരുൺ പറയുന്നു. ദീപിക പദുക്കോണുമൊത്തുള്ള ‘പ്രോജക്ട് കെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് പ്രഭാസ് ഇപ്പോൾ.
വരുൺ ധവാന്റെ വിഡിയോ ഇരുവരുടെയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ആദിപുരുഷ് എന്ന സിനിമയിൽ പ്രഭാസിന്റെ നായിക കൃതിയാണ്.
ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് സൂചന.