ലാസ് പാമാസ് (സ്പെയിൻ): നൈജീരിയയിൽനിന്ന് സ്പെയിനിലെ കാനറി ഐലന്റ്സിലേക്ക് എണ്ണക്കപ്പലിനു താഴെ അള്ളിപ്പിടിച്ചിരുന്നു യാത്ര ചെയ്തെത്തിയ മൂന്നു കുടിയേറ്റക്കാരെ സ്പാനിഷ് കോസ്റ്റ് ഗാർഡ് ആശുപത്രിയിലാക്കി.
മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണ്.എണ്ണക്കപ്പലിനു പുറത്ത് റഡറിന്റെ മുകളിലിരുന്നായിരുന്നു ഇവരുടെ യാത്ര.
11 ദിവസം നീണ്ട കടൽയാത്രയിൽ 2700 നോട്ടിക്കൽ മൈൽ (ഏകദേശം 5,000 കിലോമീറ്റർ) ആണ് അതിസാഹസികമായി ഇവർ സഞ്ചരിച്ചത്.
പ്രൊപ്പല്ലറിന്റെ മുകളിൽ വെള്ളത്തിൽ തൊട്ടുള്ള ഭാഗമാണു റഡർ. നൈജീരിയൻ സ്വദേശികൾ ഇവിടെയിരിന്നു യാത്ര ചെയ്യുന്നതിന്റെ ചിത്രം കോസ്റ്റ് ഗാർഡ് ആണു പുറത്തുവിട്ടത്.
ആശുപത്രി വിട്ടാലുടൻ ഇവരെ മാതൃരാജ്യത്തേക്കു തിരിച്ചയയ്ക്കുമെന്ന് സ്പാനിഷ് അധികൃതർ.