ന്യൂഡല്‍ഹി: കോടതി ജീവനക്കാരിയായ യുവതിയെ ലൈംഗിക അതിക്രമത്തിനിരയാക്കുന്ന ജഡ്ജിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു.
വീഡിയോ വ്യാജമാണെന്നും ഇത് പ്രചരിപ്പിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ജഡ്ജി ചേമ്പറിനുള്ളില്വച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
എന്നാല്‍ തന്റെ അന്തസിനു കളങ്കം വരുത്താന്‍ വ്യാജമായി നിര്‍മിച്ച ദൃശ്യങ്ങളാണിതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതിന് നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും കോടതി തടഞ്ഞു. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് പിന്‍വലിച്ചെന്ന് ഉറപ്പാക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്കി.