കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 40,000 ലേക്ക് അടുക്കുന്നു. വരും ദിവസങ്ങളിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് വിപണി നൽകുന്ന സൂചന.
ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 4,945 രൂപയും പവന് 39,560 രൂപയുമായി.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔണ്‍സിന് 1799 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 81.43 മാണ്. 2022 മാർച്ച് ആറിന് സ്വർണ വില ഗ്രാമിന് 4,940 രൂപ വന്നതിന് ശേഷമുള്ള ഉയർന്ന നിരക്കാണിന്ന്.