എന്താണ് ചെങ്കണ്ണ്; രോഗ ലക്ഷണങ്ങൾ അറിയാം; ചികിത്സ വൈകിയാൽ…

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും അ​നാ​രോ​ഗ്യ ജീ​വി​ത സാ​ഹ​ച​ര്യ​വും നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും ഗു​രു​ത​ര​രോ​ഗങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കു​ന്നു.

ഈ​യി​ടെ​യാ​യി ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ ചെ​ങ്ക​ണ്ണ് രോ​ഗം പി​ടിപെ​ടു​ന്ന​ത് വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി​പേ​രാ​ണ് സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു രോ​ഗി​ക​ള്‍ കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​ത്.

സ്വ​യം​ചി​കി​ത്സ വേ​ണ്ട
നേ​ത്ര​പ​ട​ല​ത്തി​ലു​ണ്ടാ​കു​ന്ന അ​ണു​ബാ​ധയാ​ണ് ചെ​ങ്ക​ണ്ണ്. ബാ​ക്ടീ​രി​യ, വൈ​റ​സ് എ​ന്നി​വ​യാ​ണു രോ​ഗ​കാ​രി​ക​ൾ. ഈ ​രോ​ഗം പ​ക​രു​ന്ന​തി​നാ​ല്‍ വീ​ട്ടി​ലെ ഒ​രാ​ള്‍​ക്ക് ബാ​ധി​ച്ചാ​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്കും പെ​ട്ടെ​ന്നു പി​ടി​പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

കൃ​ത്യ​സ​മ​യ​ത്തു ത​ന്നെ ചി​കി​ത്സ ല​ഭി​ച്ചാ​ല്‍ മൂ​ന്നു​നാ​ലു ദി​വ​സം കൊ​ണ്ട് രോ​ഗം മാ​റും. എ​ന്നാ​ല്‍ സ​മ​യോ​ചി​ത​മാ​യ ചി​കി​ത്സ ല​ഭി​ക്കാ​തെ പോ​യാ​ല്‍ കാ​ഴ്ച ന​ഷ്ട​പ്പെ​ടാ​ന്‍ വ​രെ സാ​ധ്യ​ത​യു​ണ്ട്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്താ​ല്‍ രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ക​രു​ത​ല്‍ അ​ത്യാ​വ​ശ്യ​മാ​ണ്.

ല​ക്ഷ​ണ​ങ്ങ​ൾ
ക​ണ്ണി​നു ചൂ​ട്, ക​ണ്ണു​ക​ള്‍​ക്കു ചൊ​റി​ച്ചി​ല്‍, ക​ണ്‍​പോ​ള​ക​ള്‍​ക്കു ത​ടി​പ്പ്, ത​ല​വേ​ദ​ന, ക​ണ്ണു​ക​ളി​ല്‍ ചു​വ​പ്പു​നി​റം, പീ​ള കെ​ട്ട​ല്‍, പ്ര​കാ​ശം അ​ടി​ക്കു​ന്പോ​ള്‍ അ​സ്വ​സ്ഥ​ത, ചി​ല​ര്‍​ക്കു വി​ട്ടു​വി​ട്ടു​ള്ള പ​നി തു​ട​ങ്ങി​യ​വയാ​ണ് ചെ​ങ്ക​ണ്ണ് രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍.

രോ​ഗം പി​ടി​പെ​ട്ടാ​ല്‍ സ്വ​യ​മേ ചി​കി​ത്സിക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശപ്ര​കാ​രം മ​രു​ന്നു​ക​ള്‍ സ്വീ​ക​രി​ക്കു​ക.

പ​ക​രാ​തി​രി​ക്കാ​ൻ
രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​ന്‍ രോ​ഗ​ബാ​ധി​ത​ര്‍ പ്ലെ​യി​ന്‍ ക​ണ്ണ​ട​ക​ളോ കൂ​ളിം​ഗ് ഗ്ലാ​സോ ഉ​പ​യോ​ഗി​ക്കാം. രോ​ഗം പി​ടി​പെ​ട്ടാ​ല്‍ ടി​വി, കം​പ്യൂ​ട്ട​ര്‍ തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക. വൈ​റ​സ് വാ​യു​വി​ലൂ​ടെ പ​കരു​ന്ന​തി​നാ​ല്‍ രോ​ഗം ബാ​ധി​ച്ച​യാ​ളു​മാ​യി അ​ടുത്ത് ​ഇ​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

രോ​ഗ​ബാ​ധിത​ര്‍ ഉ​പ​യോ​ഗി​ച്ച സോ​പ്പ്, തോ​ര്‍​ത്ത് തു​ട​ങ്ങിയ​വ മ​റ്റു​ള്ള​വ​ര്‍ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. കൈകൾ ​ഇ​ട​യ്ക്കി​ട​യ്ക്ക് സോ​പ്പോ ഹാ​ൻ​ഡ് വാ​ഷോ പു​ര​ട്ടി ക​ഴു​കി വൃ​ത്തി​യാ​ക്കു​ക.

ശ്ര​ദ്ധി​ക്കു​ക
* ഭ​ക്ഷ​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​ച്ച​ക്ക​റി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക. * ദി​വ​സ​വും 8 ഗ്ലാ​സ് വെ​ള്ളം കു​ടി​ക്കു​ക * കൃ​ത്യ​ സ​മ​യ​ത്ത് ഉ​റ​ങ്ങു​ക * ശ​രീ​ര​ത്തി​നും ക​ണ്ണു​ക​ള്‍​ക്കും വി​ശ്ര​മം ന​ല്‍​കു​ക

വിവരങ്ങൾ: രാജേഷ് രാഘവ്
കൺസൾട്ടന്‍റ് ഒപ്റ്റോമെട്രിസ്റ്റ് & കോൺടാക്റ്റ് ലെൻസ് സ്പെഷലിസ്റ്റ്, മുതുകുളം.
ഫോൺ: 8307916916

Related posts

Leave a Comment