സോഷ്യല്‍ മീഡിയയിലെ കമന്റ്സ് വായിച്ചിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. പിന്നീട് ഞാന്‍ അതില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.
ഒരു സംഭവം കൊണ്ട് ഒരിക്കലും അനുഭവിക്കാത്ത സൈബര്‍ അറ്റാക്ക് ഞാന്‍ ഫേസ് ചെയ്തു. ആദ്യത്തെ അനുഭവമായതുകൊണ്ട് എന്നെ അത് വല്ലാതെ വേദനിപ്പിച്ചു.
ഇനി എന്റെ ഭാഗത്ത് തെറ്റ് ഉണ്ടെങ്കില്‍ പോലും എന്റെ അച്ഛനെയും അമ്മയെയും ഇതിലേക്ക് വലിച്ചിടണമോ.
അവര്‍ വളര്‍ത്തി വിട്ട സംസ്കാരത്തിന്റെ കുഴപ്പം കൊണ്ടാണെന്നൊക്കെ പറയേണ്ട കാര്യമുണ്ടോ. സംസ്കാരമുള്ള വ്യക്തി വന്നു പറയുകയാണ് ഇതെല്ലാം.
അത്രയ് ക്ക് സംസ്കാരമുണ്ട് അദ്ദേഹത്തിന്. എന്നെ അത് വളരെ അധികം വേദനിപ്പിച്ചു. അവിടെ പോലും ഞാന്‍ ഒന്നും പറയാതിരുന്നതിരുന്നതിന് കാരണമുണ്ട്.
അവരെ പോലെയുള്ളവര്‍ വീണ്ടും അത് ആഘോഷിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അത് വീണ്ടും വാര്‍ത്തയാകും.
ആ സമയത്ത് മിണ്ടാതിരിക്കുക എന്നത് മാത്രമായിരുന്നു എന്റെ മുന്പിലെ മാർഗം. അതിനുശേഷം സോഷ്യല്‍ മീഡിയയില്‍ കയറി ഞാന്‍ കമന്റ്സ് ഒന്നും വായിക്കാറുമില്ല.
-നവ്യ നായര്‍