ജോലി തേടി ചെന്നൈയില്‍ എത്തിയിരുന്ന യുവതികളെ സിനിമയിലും സീരിയലുകളിലും അഭിനയിക്കാന്‍ അവസരം നല്‍കാമെന്നും സ്വകാര്യ കമ്പനികളില്‍ നല്ല ശമ്പളത്തില്‍ ജോലി നല്‍കാമെന്നും പറഞ്ഞ് മോഹിപ്പിച്ച് ലൈംഗികത്തൊഴിലിലേക്ക് തള്ളിവിട്ടിരുന്ന മലയാളി പിടിയില്‍.
തൃശൂര്‍ മുരിയാട് സ്വദേശി കിരണ്‍ കുമാര്‍ (29) ആണ് അണ്ണാനഗറിലെ വീട്ടില്‍ നിന്ന് അറസ്റ്റിലായത്. അണ്ണാനഗര്‍ മൂന്നാം സ്ട്രീറ്റില്‍ ഒരു വീട്ടില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
അവിടെയുണ്ടായിരുന്ന ഒരു വിദേശ വനിത ഉള്‍പ്പെടെ രണ്ടു സ്ത്രീകളെ രക്ഷപ്പെടുത്തി. കിരണ്‍ ഇടനിലക്കാരനായി നിന്നാണ് പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്കായി അപ്പാര്‍ട്ടുമെന്റുകളിലും ബംഗ്ലാവുകളിലും എത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി. കിരണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.