ആശിച്ചു വാങ്ങിയ കാറില്‍ ഒരു പോറലേറ്റാല്പോലും നെഞ്ച് കലങ്ങുന്നവരാണ് മലയാളികള്‍. അങ്ങനെയുള്ളപ്പോള്‍ 87 ലക്ഷം രൂപ വിലയുള്ള കാര്‍ പപ്പടം പോലെ പൊടിച്ചയാളുടെ കഥ കേട്ടാലോ? കേരളത്തിലല്ല അങ്ങ് അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം. പിറന്നാള്‍ സമ്മാനമായി വാങ്ങിക്കൊടുത്ത കാറില്‍ മകള്‍ കാമുകനൊപ്പം പ്രേമസല്ലാപങ്ങളില്‍ ഏര്‍പ്പെടുന്നത് കണ്ടതാണ് മൈക്ക് കാര്‍ഡ് എന്നയാളെ ചൊടിപ്പിച്ചത്. മകള്‍ കാറില്‍വെച്ച് അനാശാസ്യത്തില്‍ ഏര്‍പ്പെട്ടു എന്ന തോന്നലാണ് കാര്‍ തകര്‍ത്തതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ തല്ലിത്തകര്‍ത്ത മൈക്ക് കാര്‍ഡിന്റെ മകന് കെയ്ലറാണ് ഈ രംഗങ്ങളെല്ലാം കാമറയില്‍ പകര്‍ത്തി പുറത്തുവിട്ടത്.
കാണാന്‍ പാടില്ലാത്ത തരത്തില്‍ മകളെ കണ്ട ദേഷ്യത്തില്‍ മൈക്ക് കാര്‍ഡ് ക്രെയിന്‍ ഓടിച്ചുകൊണ്ട് വന്ന് കാര്‍ തകര്‍ക്കുകയായിരുന്നു. ഈ രംഗങ്ങളെല്ലാം വിശദമായി പകര്‍ത്തി കെയ്ലര് കാര്‍ഡ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി ഒരിക്കലും മകള്‍ക്ക് കാര്‍ പോയിട്ട് ഒരു പൂച്ചക്കുട്ടിയെ വരെ വാങ്ങിക്കൊടുക്കില്ലെന്നാണ് കാര്‍ഡ് പറയുന്നത്. സംഭവം സോഷ്യല്‍മീഡിയയിലും വൈറലായിട്ടുണ്ട്.