മുംബൈ: ഇന്ത്യന്‍ വനിതാ ടീമിന്റെ ബാറ്റിംഗ് കോച്ചായി മുന്‍ താരം ഋഷികേഷ് കനിത്കറെ നിയമിച്ചു. ഡിസംബര്‍ ഒമ്പതിന് ഓസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയ്ക്ക് മുമ്പ് കനിത്കര്‍ സ്ഥാനമേല്‍ക്കും.
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 10,000ല്‍ അധികം റണ്‍സ് നേടിയ താരം നേരത്തെയും പരിശീലക റോളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി രണ്ട് ടെസ്റ്റും 34 ഏകദിനങ്ങളും കളിച്ച താരത്തിന്റെ പാക്കിസ്ഥാനെതിരായ ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് ഫൈനലിലെ പ്രകടനം ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ജ്വലിച്ചു നില്ക്കുന്ന ഓര്‍മകളിലൊന്നാണ്.
അവസാന രണ്ട് പന്തുകളില്‍ മൂന്ന് റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെ അഞ്ചാം പന്ത് ഫോറിന് പറത്തി ഇന്ത്യക്ക് താരം സ്വപ്നജയം സമ്മാനിച്ചിരുന്നു. കനിത്കര്‍ ചുമതലയേല്‍ക്കുന്നതോടെ ടീമിന്റെ മുഖ്യപരിശീലകനായ രമേഷ് പവാർ സ്ഥാനമൊഴിയും.