കാക്കനാട്: ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ലക്ഷങ്ങൾ തട്ടിയ കേസിൽ മാസ്റ്റേഴ്സ് ഫിൻസെർവ് സ്ഥാപന ഉടമകളായ ദന്പതികൾക്കെതിരേ തൃക്കാക്കര പോലീസ് കേസെടുത്തു.
സ്ഥാപന ഉടമകളായ എബിൻ വർഗീസ്, ശ്രീരഞ്ജിനി എന്നിവർക്കെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.തൃക്കാക്കര ഭാരത് മാതാ കോളജിന് എതിർവശത്തെ ചക്കരംപിളളി അവന്യൂ ബിൽഡിംഗിൽ മാസ്റ്റേഴ്സ് ഫിൻസെർവ് സ്ഥാപനം വഴി ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച് പ്രതിമാസം വൻ ലാഭവിഹിതം തരാമെന്ന് വിശ്വസിപ്പിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെ രണ്ടുപേരിൽ നിന്നുമായി നാലുകോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തിൽ സ്ഥാപന ഉടമകളായ ദന്പതികൾ ഒളിവിലാണ്.