കട്ടപ്പന: ഭൂമി രജിസ്ട്രേഷൻ നടപടികൾക്ക് കൈക്കൂലി വാങ്ങിയ സംഭവത്തിൽ കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലർക്ക് എസ്. കനകരാജിനെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ജനുവരി അഞ്ചിന് കിഴക്കൻ മേഖല വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 3,470 രൂപ ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തിരുന്നു.
ഇതേത്തുടർന്നാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയതത്.ഇയാൾക്ക് ചട്ടപ്രകാരമുള്ള ഉപജീവന ബത്തയ്ക്ക് അർഹത ഉണ്ടായിരിക്കുമെന്നു സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
സ്ഥാപനത്തിൽ ആധാരം എഴുത്തുകാർ മുഖേന ഇടപാടുകൾക്ക് കൈക്കൂലിയായി പണം ചോദിച്ചു വാങ്ങുന്നതായും പണം സബ് രജിസ്ട്രാർ ഓഫീസിലെ റിക്കാർഡ് മുറിയിലെ അലമാരയിൽ ഒളിപ്പിച്ചു വച്ചശേഷം വൈകുന്നേരം ജീവനക്കാർ വീതിച്ചെടുക്കുന്നതായും പരാതിയുണ്ടായിരുന്നു. ഇതേത്തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്.