കണ്ണൂർ: ഇരിട്ടി കൂട്ടുപുഴയിൽ വൻ ലഹരിവേട്ട. വാഹന പരിശോധനയ്ക്കിടെ 300 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പോലീസിന്റെ പിടിയിൽ.
ഉളിയിൽ സ്വദേശികളായ ജസീർ, ഷമീർ എന്നിവരെയാണ് ഇരിട്ടി സിഐ കെ.ജെ.ബിനോയിയും റൂറൽ എസ്പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നു പിടികൂടിയത്.
കണ്ണൂർ റൂറൽ പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി പോലീസും ചേർന്ന് സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.
ബംഗളൂരുവിൽനിന്നു മാരക മയക്കുമരുന്നായ എംഡിഎംഎ വാങ്ങി അത് കണ്ണൂരിലേക്കും പരിസരപ്രദേശങ്ങളിലേക്കും വില്പനക്കായി കൊണ്ടുവരുന്പോഴാണ് പോലീസിന്റെ പിടിയിലായത്.
വിപണിയിൽ 10 ലക്ഷത്തോളം വില വരുന്ന 300 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്നു പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കെഎൽ 58 ടി 1234 നന്പർ കാറും പോലീസ് പിടിച്ചെടുത്തു.