തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയെ അടിച്ചമര്‍ത്തുമെന്നും ഇതിനുള്ള കര്‍ശന നടപടികള്‍ തുടങ്ങിയെന്നും മന്ത്രി എം.ബി.രാജേഷ്. ലഹരിമാഫിയക്കെതിരേ ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടികളുണ്ടാവുമെന്നും നിയമസഭയില്‍ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസിനു മറുപടിയായി മന്ത്രി പറഞ്ഞു.
263 സ്കൂളുകളുടെ പരിസരത്ത് ലഹരി വില്‍പ്പന നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.മാത്യു കുഴല്‍നാടനാണ് ലഹരി ഉപയോഗത്തില്‍ സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം.
കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന് അഭിപ്രായമില്ല. കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു. ഇന്ത്യയില്‍ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കേരളമില്ലെന്നും മന്ത്രി പറഞ്ഞു.