പത്തനംതിട്ട ഇലന്തൂരില്‍ നടന്ന ഇരട്ടക്കൊല നരബലിയല്ലെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തുന്നു.
പത്മ വധക്കേസില്‍ അടുത്ത മാസം കുറ്റപത്രം നല്‍കുമെന്നാണ് പ്രതീക്ഷ. റോസിലി വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നീക്കത്തിലാണ് കാലടി പോലീസ്.
കാര്യങ്ങള്‍ കുറ്റപത്രത്തിലേക്കെത്തുമ്പോള് നരബലി ആരോപണം തള്ളിക്കളയുകയാണ് പോലീസ്. ലൈംഗികവൈകൃതങ്ങളുടെ ഉസ്താദായ ഷാഫി തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് പല രീതിയില്‍ സ്ത്രീകളെ ഉപയോഗിച്ചുവെന്നാണ് ഇലന്തൂരിലെ ലൈലയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്.
ഷാഫി ഒരു പ്രത്യേകതരം സൈക്കോപാത്ത് ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തനിക്കിഷ്ടപ്പെട്ട സ്്ത്രീകളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുക എന്നത് ഇയാളുടെ ഒരു വിനോദമായിരുന്നു.
ലൈലയുമായി ഇലന്തൂരിലെ വീട്ടില്‍ വേഴ്ച നടത്തുമ്പോള്‍ കാഴ്ചക്കാരനായി ഭഗവല്‍സിംഗിനെ ഇരുത്തിയിട്ടുണ്ടായിരുന്നു.
സദാസമയവും പലവിധ ലഹരിയിലായിരുന്ന ഭഗവല്‍ സിംഗ് ലൈംഗികവേഴ്ച ലൈവായി കാണുന്നതിന് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
നരബലിയുടെ മറവില്‍ തന്റെ ലൈംഗികാഗ്രഹ പൂരണം നടത്തുകയാണ് ഷാഫി ചെയ്തത്. പൂജ ചെയ്യുകയാണെന്നു വിശ്വസിപ്പിച്ചായിരുന്നു ഷാഫി തന്റെ താല്പര്യങ്ങള് ഒന്നൊന്നായി നിറവേറ്റിയത്.
തനിക്കു താല്പര്യമില്ലാതിരുന്നിട്ടും ഭര്‍ത്താവാണ് നിര്‍ബന്ധിച്ചതെന്നാണ് ലൈലയുടെ മൊഴി. ഷാഫിയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തൃപ്തിപ്പെടുത്തണമെന്ന സിദ്ധന്റെ നിര്‍ദ്ദേശപ്രകാരമാണ് ലൈല ഇതിനു തയാറായത്.
രണ്ടുപേരുടെയും ബലഹീനത ഇയാള്‍ മുതലെടുത്തു. ഷാഫി എന്തുംചെയ്യാന്‍ മടിയില്ലാത്ത കൊടുംക്രിമിനലാണെന്നു പോലീസ് പറയുന്നു.
ഇലന്തൂര്‍ ഇരട്ടക്കൊലയ്ക്ക് പിന്നില്‍ ശരിക്കുമുള്ള കാരണം സാമ്പത്തിക വിഷയമല്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ലൈംഗിക വൈകൃതത്തിന്റെ ഉസ്താദായ മുഹമ്മദ് ഷാഫി പറയുന്നത് അതേപടി ഭഗവല്‍ സിങ്ങും ലൈലയും അനുസരിക്കുകയായിരുന്നു.
കൊടിയ സൈക്കോപാത്തായ ഷാഫി സ്ത്രീകളുടെ അവയവങ്ങള്‍ മുറിച്ച് ഭക്ഷിച്ചതിലും സംതൃപ്തി കണ്ടെത്തിയിരുന്നുവെന്ന് വേണം കരുതാന്‍.
ഇരയെ വേദനിപ്പിച്ച് ആനന്ദമനുഭവിക്കുന്ന സ്വഭാവവൈകൃതം ഉറപ്പിക്കാന്‍ മനഃശാസ്ത്രജ്ഞന്റെ സാന്നിധ്യത്തിലും ചോദ്യംചെയ്തിരുന്നു.
ഭഗവലും ലൈലയും എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞെങ്കിലും ഷാഫി ഒന്നും സമ്മതിക്കുമായിരുന്നില്ല. എന്നാല്‍, തെളിവുകള്‍ സഹിതം ചോദിച്ചപ്പോള്‍ ഇയാള്‍ എല്ലാം സമ്മതിക്കുകയായിരുന്നു.
പൂജയ്ക്കെന്നപേരില്‍ പലപ്പോഴായി തങ്ങളില്‍നിന്ന് ആറുലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നാണു ദമ്പതികള്‍ പറയുന്നത്. കിട്ടുന്ന പണം മദ്യപാനത്തിനും സ്ത്രീവിഷയങ്ങള്ക്കുമായാണ് ഷാഫി ചെലവിട്ടിരുന്നത് എന്നാണ് പോലീസ് പറയുന്നത്.