കൈ​ക്കൂ​ലി കേ​സ് ; ഡി ​ജി​പി ത​ച്ച​ങ്ക​രി​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി തേ​ടി വി​ജി​ല​ൻ​സ്


തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി തേ​ടി വി​ജി​ല​ൻ​സ് ആ​ന്‍റ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ക​ത്തു ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് വി​ജി​ല​ൻ‌​സ് ന​ട​പ​ടി.

ത​ച്ച​ങ്ക​രി​യെ അ​ഴി​മ​തി കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ റി​പ്പോ​ർ​ട്ട് കോ​ട​തി​ത​ള്ളി​യി​രു​ന്നു. പാ​ല​ക്കാ​ട് റീ​ജ്യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​റി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ൽ ത​ച്ച​ങ്ക​രി​യെ വി​ജി​ല​ൻ​വി​മു​ക്ത​നാ​ക്കു​ക​യാ​യി​രു​ന്നു.

ത​ച്ച​ങ്ക​രി​ക്കെ​തി​രേ വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ടാ​യി​ട്ടും കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത് എ​ന്തി​നെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റ് അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Related posts

Leave a Comment