ന്യൂഡൽഹി: ഗവർണർമാർ മറ്റ് സംസ്ഥാനങ്ങളിൽ ഏറെ ദിവസം ചെലവഴിക്കുന്നതിനെതിരെ കെ. മുരളീധരൻ എംപി. കേരള ഗവർണർ വർഷത്തിൽ 150 ദിവസം സംസ്ഥാനത്തില്ല.
ഗോവ ഗവർണർ കേരളത്തിൽ തന്നെയാണ്. എന്താണ് ഗവർണർമാരുടെ ജോലി? ഇത് മുൻകാലങ്ങളിലില്ലാത്ത ചീത്ത കീഴ്വഴക്കമാണെന്നും മുരളീധരൻ വിമർശിച്ചു.
ലീഗ് മുന്നണി വിട്ടാൽ കോൺഗ്രസിന് വലിയ നഷ്ടമാകുമെന്നും മുരളി പറഞ്ഞു. കോൺഗ്രസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗിനെ സിപിഎം മുന്നണിയിൽ നിന്ന് അടർത്തിമാറ്റാൻ ശ്രമിക്കുന്നത്.
അതിനാൽ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം ഗൗരവത്തോടെ കാണണമെന്നും മുരളി കൂട്ടിച്ചേർത്തു.