കോട്ടയം: കറുകച്ചാലിലെ ആഭരണശാലയിൽ നിന്ന് മൂന്ന് പവന്റെ സ്വർണമാലയുമായി യുവാവ് കടന്ന് കളഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 12:30-നാണ് സംഭവം നടന്നത്.
മാസ്ക് ധരിച്ച് നഗരത്തിലെ സുമംഗലി ആഭരണശാലയിലെത്തിയ മാന്യവേഷധാരിയായ യുവാവ്, സ്വർണം വാങ്ങാനെന്ന വ്യാജേന ഏറെ നേരം സ്ഥലത്ത് ചുറ്റിപ്പറ്റി നിന്നു.
തുടർന്ന് മൂന്ന് പവന്റെ മാല കൈക്കലാക്കി കടയിൽ നിന്ന് ഇറങ്ങിയോടിയ ഇയാൾ സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു.
ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.