ദോഹ: ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ പിടിക്കാൻ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് ഇറക്കിയത് പുതുരക്തത്തെ.
ഇതിലൂടെ പോർച്ചുഗൽ പുതു റിക്കാർഡും കുറിച്ചു. ലോകകപ്പ് മത്സരത്തിൽ പോർച്ചുഗലിന്റെ ഏറ്റവും പ്രായംകുറഞ്ഞ സ്റ്റാർട്ടിംഗ് ഇലവൻ എന്ന റിക്കാർഡാണ് സാന്റോസ് സൃഷ്ടിച്ചത്.
മുപ്പത്തിയേഴുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്താതെയായിരുന്നു സാന്റോസ് പുതുരക്തത്തെ പരീക്ഷിച്ചത്. പോർച്ചുഗൽ സ്റ്റാർട്ടിംഗ് ഇലവന്റെ ശരാശരി പ്രായം 26 വയസും 332 ദിനവുമായിരുന്നു.