കത്രിക വയറ്റിലെങ്കിൽ റിപ്പോർട്ട് ഫയലിലും കുടുങ്ങി..! വ​യ​റ്റി​ല്‍ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണം കു​ടു​ങ്ങി​യ സം​ഭ​വത്തിൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രെ യു​വ​തി; കത്രികയും മന്ത്രിയും വീണ്ടും ചർച്ചയാകുമ്പോൾ…


കോ​ഴി​ക്കോ​ട്: പ്ര​സ​വ ശ​സ്ത്ര​ക്രിയ യു​വ​തി​യു​ടെ വ​യ​റ്റി​ല്‍ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ വെ​ളി​ച്ചം കാ​ണാ​തെ ആ​രോ​ഗ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച വ​കു​പ്പ​ത​ല അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട്. രോ​ഗി​യി​ല്‍ നി​ന്ന് തെ​ളി​വെ​ടു​ത്ത് ര​ണ്ട് മാ​സ​മാ​യി​ട്ടും തു​ട​ര്‍​ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

മ​ന്ത്രി​യെ പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചി​ട്ടും ഫോ​ണി​ല്‍ ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി​യായ ഹ​ര്‍​ഷീ​ന പ​റ​ഞ്ഞു. നി​ല​വി​ല്‍ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളെ​തു​ട​ര്‍​ന്ന് ഹ​ര്‍​ഷീ​ന വീ​ണ്ടും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്. മ​ന്ത്രി​യി​ല്‍ നി​ന്ന് മ​റു​പ​ടി ല​ഭി​ച്ച ശേ​ഷ​മേ ഇ​നി ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് മ​ട​ങ്ങൂ​വെ​ന്ന് യു​വ​തി പ്ര​തി​ക​രി​ച്ചു.

കോ​ഴി​ക്കോ​ട് അ​ടി​വാ​രം സ്വ​ദേ​ശി ഹ​ര്‍​ഷി​ന​യാ​ണ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ ഗു​രു​ത​ര അ​നാ​സ്ഥ​യ്ക്ക് ഇ​ര​യാ​യ​ത്. ക​ഴി​ഞ്ഞയിടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ത്രി​ക വ​യ​റി​നു​ള്ളി​ല്‍ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വെ​ച്ച് ത​ന്നെ വീ​ണ്ടും ശ​സ്ത്ര​ക്രി​യ ന​ട​ത്തി ക​ത്രി​ക പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ മ​ന്ത്രി​ക്ക് കു​ടും​ബം പ​രാ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

Related posts

Leave a Comment