സ്ത്രീകള്‍ക്ക് ബഹുമാനം കൊടുക്കുന്നതാണ് ഭര്‍ത്താവില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള കാര്യം. തുടക്കം മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്ന കാര്യമാണ്. അതിപ്പോഴും അങ്ങനെ തന്നെ ഉണ്ട്.
പിന്നെ ഭര്‍ത്താവില്‍ ഇഷ്ടമില്ലാത്ത കാര്യം ഞാനെന്തെങ്കിലും പറയുമ്പോള്‍ അത് കേള്‍ക്കുന്നില്ല എന്നതാണ്. ഞാന്‍ പറയുന്നതൊന്നും പെട്ടെന്ന് ഒന്നും അദ്ദേഹം കേള്‍ക്കില്ല.
എല്ലാ ദിവസവും അങ്ങനെയാണ്. എന്ത് കാര്യമാണെങ്കിലും ആദ്യം പറഞ്ഞാല്‍ കേള്‍ക്കില്ല. പിന്നെ ഒരു നാലഞ്ച് പ്രാവിശ്യം പറഞ്ഞാല്‍ മാത്രമേ അദ്ദേഹമത് കേള്‍ക്കുകയുള്ളു.
ഇങ്ങനെയുള്ള ഭര്‍ത്താവിന്റെ സ്വഭാവമാണ് എനിക്കേറ്റവും ദേഷ്യം തോന്നാറുള്ളത്. -പൂര്‍ണിമ ഭാഗ്യരാജ്