ദോഹ: ഖത്തർ ഫുട്ബോൾ ലോകകപ്പ് ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. അർജന്റീന ആരാധകരേറെയും ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള ടീമിന്റെ കിരീടധാരണത്തിനായി കാത്തിരിക്കുകയാണ്.
എന്നാൽ അർജന്റീന കിരീടം ഉയർത്തുന്നത് അത്ര സന്തോഷമുള്ള കാര്യമല്ലെന്നാണ് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ പറയുന്നത്.
ലോകകപ്പിൽ ശേഷിക്കുന്ന നാലു ടീമുകളിൽ കിരീടം നേടുന്ന ടീമിനെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് റൊണാൾഡോ ഒരു സ്പാനിഷ് മാധ്യമത്തോട് തന്റെ മനസു തുറന്നത്.
അർജന്റീനയും ലയണൽ മെസിയും ടൂർണമെന്റിൽ വിജയിക്കുമോ എന്ന സ്പാനിഷ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് റൊണാൾഡോയുടെ പ്രതികരണം ഇങ്ങനെ:
“മുഴുവൻ ബ്രസീലിനും വേണ്ടി എനിക്ക് ഉത്തരം നൽകാൻ കഴിയില്ല, എനിക്ക് എന്റെ ഉത്തരം നൽകാം.’
“മെസി ലോകകപ്പ് നേടുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. ഫുട്ബാളിൽ ബ്രസീലും അർജന്റീനയും തമ്മിലുള്ള മഹത്തായ വൈരം നിങ്ങൾക്ക് അറിയാവുന്നതല്ലേ?
‘അതിനാൽ എന്നാൽ, അർജന്റീന നേടിയാൽ ഞാൻ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകും. അങ്ങനെ പറഞ്ഞാൽ അത് തെറ്റാണ്’- റൊണാൾഡോ പറഞ്ഞു.
“തീർച്ചയായും, ഫുട്ബോളിനെ വളരെ വൈകാരികമായി കാണുന്നയാളാണ് ഞാൻ. ആര് ചാമ്പ്യനായാലും ഞാനത് ആസ്വദിക്കും’- റൊണാൾഡോ കൂട്ടിച്ചേർത്തു. ലോകകപ്പിന്റെ ആദ്യ സെമിയിൽ ക്രൊയേഷ്യയും അർജന്റീനയും ചൊവ്വാഴ്ച ഏറ്റുമുട്ടും.