പാ​ര്‍​വ​തി വീ​ണ്ടും ബോ​ളി​വു​ഡി​ലേ​ക്ക്…

മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല മ​റ്റു തെ​ന്നി​ന്ത്യ​ൻ ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലും ബോ​ളി​വു​ഡി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ച ന​ടി​യാ​ണ് പാ​ര്‍​വ​തി തി​രു​വോ​ത്ത്.

ഖ​രീ​ബ് ഖ​രീ​ബ് സിം​ഗി​ള്‍ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം വീ​ണ്ടും ബോ​ളി​വു​ഡി​ല്‍ അ​ഭി​ന​യി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പാ​ർ​വ​തി ഇ​പ്പോ​ള്‍. അ​നി​രു​ദ്ധ റോ​യ് ചൗ​ധ​രി​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ലാ​ണ് പാ​ര്‍​വ​തി അ​ഭി​ന​യി​ക്കു​ന്ന​ത്.

‘സ്വ​പ്‌​ന ടീ​മി​നൊ​പ്പം’ എ​ന്നു കു​റി​ച്ചു​കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പ​മു​ള​ള മ​നോ​ഹ​ര​മാ​യ ചി​ത്രം പാ​ര്‍​വ​തി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

വി​സ് ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ദ്യ ഫീ​ച്ച​ര്‍ ഫി​ലി​മാ​യ ചി​ത്ര​ത്തി​ന്‍റെ പേ​ര് ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

പ​ങ്ക​ജ് ത്രി​പ​തി, സ​ഞ്ച​ന സ​ങ്കി, പാ​ര്‍​വ​തി തി​രു​വോ​ത്ത്, ജ​യ അ​ഹ്‌​സാ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

റി​തേ​ഷ് ഷാ ​തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​വി​ക് മു​ഖോ​പാ​ധ്യാ​യാ​യ് ആ​ണ്. സം​ഗീ​തം ശ​ന്ത​നു മൊ​യ്ത്ര.

Related posts

Leave a Comment