യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ പിടിയില്‍.
ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന് കൂടിയായ കുന്നംകുളം ആനായിക്കല്‍ പ്രണവ് സി. സുഭാഷാണ് അറസ്റ്റിലായത്.
എറണാകുളത്ത് താമസിക്കുന്ന മലപ്പുറം സ്വദേശിനി നല്കിയ പരാതിയില്‍ കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
യുവതിയെ ലൈംഗികമായി ഉപയോഗിക്കുക മാത്രമായിരുന്നു പ്രണവിന്റെ ലക്ഷ്യം. യുവതി താന്‍ ഗര്‍ഭിണിയാണെന്ന വിവരം പ്രണവിനെ അറിയിച്ചതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു.
മാത്രമല്ല, വിവാഹത്തില്‍ നിന്നും ഇയാള്‍ പിന്മാറുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
താന്‍ വിവാഹമോചിതനാണെന്ന് പറഞ്ഞ് യുവതി വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ യുവതിയെ വലയിലാക്കിയത്. ശേഷം യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു.
തുടര്‍ന്ന് ഇക്കാര്യം വീട്ടുകാരെ അറിയിക്കാന്‍ യുവതി പ്രണവിനോട് നിര്‍ദ്ദേശിച്ചു. വീട്ടുകാരില്‍ നിന്ന് എതിര്‍പ്പ് ഇല്ലാതെ വന്നതോടെ പ്രണയവുമായി മുന്നോട്ട് പോകാന്‍ യുവതി സമ്മതിക്കുകയായിരുന്നു.
എന്നാല്‍, മുന്‍ ഭാര്യയുമായുള്ള ചില കേസുകള്‍ മൂലം വിവാഹം കഴിക്കാന്‍ തടസമുണ്ടെന്നു പറഞ്ഞ് ഇയാള്‍ വിവാഹം നീട്ടികൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ വിവാഹത്തില്‍നിന്ന് പിന്മാറില്ലെന്ന ഉറപ്പില്‍ ഒരുമിച്ചു യാത്ര ചെയ്യുകയും താമസിക്കുകയും ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്തു.
ഇതു വിശ്വസിച്ചാണ് തന്റെ ഫ്ളാറ്റില്‍ ഇടയ്ക്കിടെ താമസിക്കാന്‍ അനുവദിച്ചതെന്നും യുവതി പറയുന്നു. തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയിലും ഫ്ളാറ്റിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
ഇതിനിടെ ഗര്‍ഭിണിയാണെന്ന സംശയം തോന്നിയതോടെ ഫോണില്‍ വിളിച്ചു വിവരം അറിയിച്ചു. കുഞ്ഞിനെ ഒഴിവാക്കാനായിരുന്നു നിര്‍ദ്ദേശം.
ഇത് അംഗീകരിക്കാതെ വിവാഹം ഉടനെ നടത്തണം എന്ന ആവശ്യം യുവതി മുന്നോട്ടു വച്ചു. എന്നാല്‍ യുവാവ് അതിനു തയാറായില്ലെന്നു മാത്രമല്ല, വിവാഹത്തിനു വീട്ടുകാര്‍ക്കു സമ്മതമല്ല എന്ന കാരണം പറഞ്ഞ് ഒഴിവാകാനും ശ്രമിച്ചു.
ഗര്‍ഭഛിദ്രം നടത്തി പിന്മാറിയില്ലെങ്കില് യുവതിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നായിരുന്നു ഭീഷണിയെന്നും യുവതി പരാതിപ്പെട്ടു.
ഇതോടെ യുവതി നടത്തിയ അന്വേഷണത്തില്‍ പ്രണവിനു വേറെയും ബന്ധങ്ങള്‍ ഉണ്ടെന്നു കണ്ടെത്തി. സ്ത്രീകളെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി ദുരുപയോഗം ചെയ്യുകയും തുടര്‍ന്ന് ഉപേക്ഷിക്കുകയുമായിരുന്നു ഇയാളുടെ പതിവ്.
ഇതു മനസിലാക്കിയതോടെയാണു താന്‍ പിന്മാറിയതെന്നു യുവതി പറയുന്നു. തുടര്‍ന്നു പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതിയുടെ ദേഹ പരിശോധന നടത്തുകയും മജിസ്ട്രേറ്റ് കോടതി മൊഴി രഹസ്യ രേഖപ്പെടുത്തുകയും ചെയ്തു. പരാതിയില്‍ അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ആദ്യഭാര്യ ഇയാള്‍ക്ക് മറ്റുസ്ത്രീകളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു പോവുകയായിരുന്നു. ആദ്യഭാര്യയുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ല.