തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് പുനഃസംഘടന ഗ്രൂപ്പിന് അതീതമായി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് കെ. മുരളീധരൻ എംപി. പാർട്ടിയുടെ താഴേത്തട്ടിൽ പുനഃസംഘടന പൂർണമായി നടപ്പിലാക്കുമെന്നും അദേഹം അറിയിച്ചു.
ബൂത്ത് തലം മുതൽ മുകളിലേക്ക് പൂർണമായ നേതൃമാറ്റം ഉണ്ടാകുമെന്ന് പറഞ്ഞ മുരളീധരൻ, യോഗ്യതയുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടു.
“എക്സ്’ മാറി “വൈ’ വരുമ്പോൾ യോഗ്യത മാത്രമായിരിക്കണം മാനദണ്ഡമെന്ന് അദേഹം കൂട്ടിച്ചേർത്തു.