ബംഗളൂരു: മലയാളി വിദ്യാർഥിയെ ബംഗളൂരുവിലെ കോളജ് ഹോസ്റ്റലിൽ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തി. എഎംസി കോളജിൽ ഒന്നാം വർഷ എൻജിനീയറിംഗ് വിദ്യാർഥി നിധിനാണ് (20) മരിച്ചത്.
കോളജ് ഹോസ്റ്റലിൽവച്ച് സ്വയം കഴുത്തറത്തു മരിക്കുകയായിരുന്നുവെന്ന് ബംഗളൂരു പോലീസ്. മാതാപിതാക്കളെ പിരിഞ്ഞ വിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നും പോലീസ്.
ഡിസംബര്‍ ഒന്നിനാണ് നിധിന് കോളജില്‍ എത്തുന്നത്. ബുധനാഴ്ച രാവിലെയാണ് നിധിനെ കാണാതാകുന്നത്. കൂട്ടുകാരുടെ അന്വേഷണത്തിൽ നിധിന്റെ മുറി അകത്തുനിന്ന് അടച്ച നിലയിലയിലായിരുന്നു.
തുടർന്ന്, ഹോസ്റ്റൽ വാർഡൻ കോളജ് അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. പോലീസ് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നിധിനെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.