സോഷ്യൽ മീഡിയ എന്നത് നല്ലകാര്യമാണ്. എന്നാൽ മറ്റുള്ളവരെ വിഷമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം പ്രവർത്തിക്കുന്ന ചിലർ ഉണ്ട്.
അവർ നമ്മളെ യാതൊരു കാരണവും ഇല്ലാതെതന്നെ വൃത്തികെട്ട കമന്റുകളുമായി ആക്രമിക്കാൻ വരും. ഒരു പരിചയവും ഇല്ലാത്തവരാണ് ഇത്തരത്തിൽ ചീത്ത വിളിക്കുന്നത്.
എന്നെ ക്കുറിച്ച് അറിയാത്തവർ ആണ് പറയുന്നതെന്നും കാര്യമാക്കേണ്ടെന്നും കരുതും. പക്ഷേ ചിലപ്പോൾ അത് വേദനിപ്പിക്കാറുണ്ട്. എന്നെ ഒരു പരിചയവും ഇല്ലാത്തവർ എന്തിനാണ് ഇത്തരത്തിൽ അധിക്ഷേപിക്കുന്നതെന്ന് ചിലപ്പോൾ തോന്നാറുണ്ട്.
അത് യഥാർഥത്തിൽ ഒരു അമർഷമാണ്. ഞാൻ ആരുടേയും വീട്ടിൽ പോയി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല. നടിയെന്ന നിലയിൽ താൻ ചെയ്ത വേഷങ്ങളിലൂടെ മാത്രം എന്നെ അറിയുന്നവരാണ് വിടാതെ വേട്ടയാടുന്നത്.
എന്റെ സ്വഭാവം എന്താണെന്നോ, കുടുംബത്തെക്കുറിച്ചോ അറിയാത്തവർ അധിക്ഷേപിക്കുമ്പോൾ അതിന് ശ്രദ്ധകൊടുക്കുകയോ പ്രതികരിക്കുകയോ ചെയ്താൽ അവർക്ക് അർഹിക്കാത്ത അറ്റൻഷൻ ലഭിക്കാൻ കാരണമാകും. –ഭാവന