ന്യൂഡൽഹി: യൂണിഫോം ധരിച്ച് വിവാഹവേദിയില്‍ നൃത്തം ചെയ്ത് പോലീസുകാരൻ. വീഡിയോ വൈറലായതിന് പിന്നാലെ ഇയാള്‍ക്കെതിരെ നടപടിയെടുത്തേക്കുമെന്ന സൂചന.
തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നാരായണ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ശ്രീനിവാസാണ് വിവാദത്തിലായത്.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഇയാൾ അതിഥികൾ നോക്കി നിൽക്കെയായിരുന്നു നൃത്തം ചെയ്തത്.
നൃത്തം ചെയ്യുന്നതിനിടെ ഒരാൾ ഇയാളുടെ ശരീരത്തിലേക്ക് കറൻസി നോട്ടുകൾ വാരി വിതറുന്നതും വീഡിയോയിൽ കാണാം.
വിവാഹത്തിൽ പങ്കെടുക്കാനായി ഇയാൾ അവധിയെടുത്തിരുന്നുവെന്നാണ് സൂചന. ഇയാൾക്കൊപ്പം മറ്റു പോലീസുകാരെയും വീഡിയോയിൽ കാണാം.
സോഷ്യൽമീഡിയയിൽ വീഡിയോ വൈറാലയതിന് പിന്നാലെ ഇയാളെ വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തി.
ഈ ഉദ്യോഗസ്ഥൻ പോലീസ് യൂണിഫോമിന്റെ അന്തസ് നശിപ്പിച്ചുവെന്നാണ് ഭൂരിഭാഗമാളുകളുടെയും അഭിപ്രായം. ഇയാൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.