ഭാര്യ ഒന്നാം നിലയിൽ തൂങ്ങിമരിച്ച നിലയിൽ; കാണാനില്ലെന്ന പരാതിയുമായി  നടൻ ഉല്ലാസ് പന്തളം; രാ​ത്രി ഉ​ല്ലാ​സും ഭാ​ര്യ​യും ത​മ്മി​ല്‍ ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യിരുന്നു

പ​ത്ത​നം​തി​ട്ട: പ്ര​ശ​സ്ത കോ​മ​ഡി താ​ര​വും ന​ട​നു​മാ​യ ഉ​ല്ലാ​സ് പ​ന്ത​ള​ത്തി​ന്‍റെ ഭാ​ര്യ ആ​ശ (38) യെ ​വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

പ​ന്ത​ളം പൂ​ഴി​ക്കാ​ട്ടെ വീ​ടി​ന്‍റെ ര​ണ്ടാം​നി​ല​യി​ലെ മു​റി​യി​ലാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ മൃ​ത​ദേ​ഹം ക​ണ്ട​ത്. കു​ട്ടി​ക​ള്‍ കി​ട​ന്നു​റ​ങ്ങു​ന്ന മു​റി​ക്കു സ​മീ​പ​ത്ത് തു​ണി ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന ഭാ​ഗ​ത്താ​ണ് ആ​ശ​യെ തൂ​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ട​ത്.

സം​ഭ​വ​സ​മ​യ​ത്ത് ഉ​ല്ലാ​സ് പ​ന്ത​ളം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന് ഉ​ല്ലാ​സ് പ​ന്ത​ളം പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു.

പോ​ലീ​സ് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ശ​യെ തൂ​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ട​ത്. ഉ​ട​ന്‍​ത​ന്നെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

പ​ത്ത​നം​തി​ട്ട മ​ല്ല​ശേ​രി സ്വ​ദേ​ശി​യാ​ണു മ​രി​ച്ച ആ​ശ. ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. മൃ​ത​ദേ​ഹം അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പ​ന്ത​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​ത്രി ഉ​ല്ലാ​സും ഭാ​ര്യ​യും ത​മ്മി​ല്‍ ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​താ​യും ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ആ​ശ മു​ക​ളി​ലെ മു​റി​യി​ലേ​ക്കു പോ​യ​തെ​ന്നും പ​റ​യു​ന്നു.

താ​ന്‍ പി​ന്നീ​ട് ആ​ശ​യെ തെ​ര​ഞ്ഞു​വെ​ങ്കി​ലും ക​ണ്ടി​ല്ലെ​ന്നാ​ണ് ഉ​ല്ലാ​സ് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. ഇ​തു​സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Related posts

Leave a Comment