ഫോബ്സ് മാസികയുടെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അർജന്റീന ക്യാപ്റ്റനായ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസി.
3,268 കോടി രൂപയുടെ ആസ്തിയാണ് ലോകകപ്പിന് മുൻപ് മെസിക്ക് കണക്കാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വരുമാനം 1,062 കോടി രൂപയാണെന്നു കണക്കാക്കുന്നു.
ലോകത്ത് നാലു സ്ഥലങ്ങളിൽ മെസിക്ക് ആഡംബര വീടുകളുണ്ട്. ഏകദേശം 234 കോടി രൂപയാണ് മെസിയുടെ ആഡംബര വീടുകളുടെ വില.
സ്പെയിനിനടുത്തുള്ള ഐബിസ ദ്വീപിലാണ് ഏറ്റവും വിലയേറിയ വീട്. ഇതിന് ഏകദേശം 97 കോടി രൂപ വില വരും. അവധിക്കാലത്ത് മെസി ഇവിടെയാണ് ചെലവഴിക്കുന്നത്.
ക്യാമ്പ് നൗ സ്റ്റേഡിയത്തിൽനിന്ന് 12 കിലോമീറ്റർ അകലെ ഏകദേശം 56 കോടി രൂപ വിലയുള്ള ബംഗ്ലാവും മെസിക്കുണ്ട്. ഭാര്യ അന്റോണെല്ല റൊക്കൂസോയും അവരുടെ മൂന്ന് കുട്ടികളും ഈ ബംഗ്ലാവിലാണ് താമസിക്കുന്നത്.
ഈ ബംഗ്ലാവിൽ ഒരു ചെറിയ ഫുട്ബോൾ പിച്ചും ഒരുക്കിയിട്ടുണ്ട്.അമേരിക്കയിലെ മിയാമിയിൽ 51 കോടി രൂപ വിലമതിക്കുന്ന ഒരു അപ്പാർട്ട്മെന്റും വാങ്ങിയിട്ടുണ്ട്.
സ്വന്തം രാജ്യമായ അർജന്റീനയിൽ 31 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവാണുള്ളത്. ഇതിൽ 25 ഓളം മുറികളുണ്ട്.ഇവിടത്തെ ഭൂഗർഭ ഗാരേജിൽ ഏകദേശം 15 കാറുകൾക്ക് പാർക്ക് ചെയ്യാനാകും.