ലോകം മുഴുവന്‍ അര്‍ജന്റീനയുടെ കിരീട നേടത്തില്‍ അര്‍ത്തിരമ്പുകയാണ്. മെസിയെ വാഴ്ത്തിയുള്ള പുകഴ്ത്തുലുകള്‍ സോഷ്യല്‍ മീഡിയയെ പ്രകടമ്പനം കൊള്ളിക്കുകയാണ്.
ഇതിനിടെ ഒരു രസകരമായ കുറിപ്പ് ശ്രദ്ധ നേടുകയാണ്. മെസി മലയാളിയായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചാ കാലത്ത് നേരിടേണ്ടി വന്നേക്കാവുന്ന പ്രതിസന്ധികള്‍ എന്തെല്ലാമെന്ന് പറയുകയാണ് എഴുത്തുകാരനായ ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്.
കുറിപ്പ് ഇങ്ങനെ..
മെസ്സി മലയാളിയായിരുന്നെങ്കില്‍ നാലു വയസില്‍ ഫുട്‌ബോള്‍ ക്ലബ്ബില്‍ ചേര്‍ക്കുമ്പൊ :
‘ ശോ ആ ഇച്ചിരെയില്ലാത്ത കൊച്ചിന്റത്രേം വല്യ പന്തുമായിട്ട് കളിക്കാന്‍ വിട്ടിരിക്കുന്നു ‘
പിന്നെ വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവിനെക്കുറിച്ച് അറിയുന്നു.
‘ എനിക്ക് അന്നേ തോന്നിയതാ. . .ഇച്ചിരെയില്ലാത്ത അതിനെ കളിക്കാന്‍ വിട്ടപ്പഴേ എന്തേലും തട്ടുകേട് പറ്റുമെന്ന് ‘ എന്നിട്ടും കളി തുടരുന്നു.
‘ ആ തള്ളയ്ക്കും തന്തയ്ക്കും ഇതെന്തിന്റെ സൂക്കേടാണോ, എണീറ്റ് നിക്കാന്‍ ആവതില്ലാത്ത അതിനെ കളിക്കാന്‍ വിട്ടേക്കുന്നു ‘
സ്‌കൂളില്‍ ചേര്‍ക്കാറാവുമ്പൊ ‘ നാലക്ഷരം പഠിക്കാന്‍ നോക്ക് ചെറുക്കാ. . അല്ലാതെ ഈ കളിച്ചുനടന്നിട്ടൊക്കെ എന്നാ കിട്ടാനാ? ‘
പത്താം ക്ലാസില്‍ ‘ ഇനിയെങ്കിലും വല്ലോം ഇരുന്ന് പഠിക്ക്. . ഈ കളിയെന്നൊക്കെപ്പറഞ്ഞ് ജീവിതം കളയാനായിട്ട് ‘
പത്ത് കഴിയുമ്പൊ. .
‘ ആ ചെറുക്കന്‍ ഫുള്‍ ടൈം ഒഴപ്പി നടക്കുവാണല്ലോ. .ഏത് നേരം നോക്കിയാലും വല്ല ഗ്രൗണ്ടിലും കാണാം. ‘
‘ എന്‍ട്രന്‍സ് വല്ലോം എഴുതുന്നുണ്ടോ മോനേ? ‘
പത്തിരുപത്തഞ്ച് വയസ് കഴിയുന്നു
‘ അവനെ പിടിച്ചൊരു പെണ്ണു കെട്ടിക്ക്. . . ഈ കളിയൊക്കെ മാറിക്കോളും. .’
‘ എവിടെത്തേണ്ട പയ്യനാരുന്നു. . .ഇപ്പൊ കണ്ടില്ലേ ‘
ഇത്രയൊക്കെ കേട്ടിട്ടും മെസ്സി കളിച്ചു ജയിച്ച് ലോകകപ്പിലെത്തിയെന്ന് വച്ചോ. . .ഇന്ത്യന്‍ ജഴ്‌സിയില്‍. .
‘ എനിക്കന്നേ അറിയാരുന്നു. . .അവന്‍ വല്യ ആളാവും ന്ന്. . .കുഞ്ഞാരുന്നപ്പൊഴേ ഞാന്‍ പറഞ്ഞതല്ലാരുന്നോ ‘