കോട്ടയം: മലേഷ്യയില്‍ നടന്ന ആര്‍എഫ്സി ഓഫ് റോഡ് റേസില്‍ മലയാളികള്‍ക്കു മികച്ച നേട്ടം. ഇന്ത്യയെ പ്രതിനിധീകരിച്ചു കോട്ടയം സ്വദേശിയായ ആനന്ദ് മാഞ്ഞൂരാനും എറണാകുളം സ്വദേശിയായ വിഷ്ണു രാജുമാണ് മത്സരത്തില്‍ പങ്കെടുത്തത്.
ഇവര്‍ക്ക് അഞ്ചാം സ്ഥാനമാണ് ലഭിച്ചത്. ആനന്ദ് മാഞ്ഞൂരാന് പ്രത്യേകം തയാറാക്കിയ കോട്ടയം രജിസ്ട്രേഷനുള്ള ജിപ്സിയിലാണ് റേസില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ നിന്നു യോഗ്യത നേടിയ ആദ്യ വാഹനവുമിതാണ്.
ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നു മത്സരാഥികള്‍ പങ്കെടുത്ത റെയിന്‍ ഫോറസ്റ്റ് ചാലഞ്ച് ലോകത്തിലെ തന്നെ ഏറ്റവും കഠിനമേറിയ ഓഫ് റോഡ് മത്സരമാണ്.
മലേഷ്യന്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത മത്സരം മലേഷ്യന്‍ ഗവണ്മെന്റും ടൂറിസം വകുപ്പും ചേര്‍ന്നാണ് സംഘടിപ്പിച്ചത്. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും ഇത്തരം മത്സരങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാണെന്നും സർക്കാർ ഇതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആനന്ദ് മാഞ്ഞൂരാന് ആവശ്യപ്പെട്ടു.
കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ വാഹനം മലേഷ്യന്‍ ആര്‍എഫ്സിയില്‍ പങ്കെടുക്കുന്നത്. പത്രസമ്മേളനത്തില്‍ ആനന്ദ് മാഞ്ഞൂരാന്, ഹിമാലയന്‍ റാലി വിന്നര്‍ പ്രേം കുമാര്‍ എന്നിവര്‍ പങ്കെടുത്തു.